ചെങ്കോട്ടയില്‍ കൊല്ലപ്പെട്ടത് മൂന്ന് പേര്‍
ദില്ലി: ചെങ്കോട്ടയില്‍ കടന്നുകയറിയ ഭീകരരുടെ വെടിയേറ്റ് മൂന്ന് സൈനികര്‍ മരിച്ചതായി സ്ഥിരീകരിക്കപ്പെട്ടു.
ഗുരുതരമായി പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട നായിക് അശോക് ആശുപത്രിയില്‍ എത്തിയയുടന്‍ മരിക്കുകയായിരുന്നു. രജപുത്താന റൈഫിള്‍സില്‍ പെട്ട അബ്ദുള്ള ഠാക്കൂര്‍, ഉമാശങ്കര്‍ എന്നിവരാണ് മരണമടഞ്ഞ മറ്റ് രണ്ട് പേര്‍.
ഡിസംബര്‍ 22 വെള്ളിയാഴ്ച നടന്ന വെടിവയ്പ്പിന് ശേഷം ചെങ്കോട്ടയുടെ നിയന്ത്രണം പൂര്‍ണ്ണമായും കരസേനയും ദില്ലി പൊലീസും ഏറ്റെടുത്തിരിക്കുകയാണ്. കോട്ടയിലേക്കുള്ള വഴികളെല്ലാം അടച്ചിരിക്കുന്നു. ഒരു ഭീകരന്‍ കോട്ടയ്ക്കുള്ളില്‍ തന്നെയുണ്ടെന്നാണ് കരുതപ്പെടുന്നത്. ഇയാള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications