വീരപ്പന്‍ മീശ ഉപേക്ഷിച്ച് നാട്ടിലിറങ്ങിയെന്ന്
അഗളി:വീരപ്പന്‍ മീശ വടിച്ച് നാട്ടിലിറങ്ങിയെന്ന് അഭ്യൂഹം.വീരപ്പനെ പിടികൂടാന്‍ പ്രത്യേക ദൗത്യസേനയും ബിഎസ്എഫും കാടരിച്ച് പെറുക്കുന്ന പശ്ചാത്തലത്തില്‍ വീരപ്പന്‍ കാടിറങ്ങിയെന്നാണ് സംസാരം.
മീശയും തലമുടിയും വടിച്ച് വീരപ്പന്‍ നീലഗിരിക്ക് തൊട്ടടുത്തുള്ള ആനക്കട്ടി വനം വഴി നാട്ടിലേക്ക് രക്ഷപ്പെട്ടിരിക്കുകയാണെന്ന് പറയപ്പെടുന്നു.
ആനക്കട്ടിയിലൂടെ ചെക്ക് പോസ്റ് വഴി കടന്നുപോകുന്ന വാഹനങ്ങളെല്ലാം അധികൃതര്‍ കര്‍ക്കശമായി പരിശോധനക്കു വിധേയമാക്കുന്നുണ്ട്.അതേസമയം വീരപ്പന്‍ ശ്രീലങ്കയിലെ ജാഫ്നയിലേക്ക് കടന്നതായും വാര്‍ത്ത പ്രചരിക്കുന്നുണ്ട്.
എന്നാല്‍ വീരപ്പന്‍ സത്യമംഗലം കാടുകളിലുണ്ടെന്ന് ഉറപ്പുള്ളതായി കര്‍ണ്ണാടക ആഭ്യന്തരമന്ത്രി മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഡിസംബര്‍ 23 ശനിയാഴ്ച പറഞ്ഞു.












Click it and Unblock the Notifications