വിമാനക്കൂലി ആന്റണിയോ കോണ്‍ഗ്രസോ നല്‍കണം
തിരുവനന്തപുരം: 1995ല്‍ എ.കെ.ആന്റണി മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുന്നതിനായി ദില്ലിയില്‍ നിന്നും കേരളത്തിലേക്ക് പ്രത്യേക വിമാനത്തില്‍ വന്നതിന്റെ കൂലി ആന്റണിയോ കോണ്‍ഗ്രസോ നല്‍കണമെന്ന് മുഖ്യമന്ത്രി ഇ.കെ.നായനാര്‍ പറഞ്ഞു.
കൂലി നല്‍കില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാടില്‍ മാറ്റമില്ലെന്ന് ഡിസംബര്‍ 23 ശനിയാഴ്ച നായനാര്‍ അറിയിച്ചു.
ആന്റണിയുടെ വിമാനക്കൂലിയായ 14.69 ലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് കത്തെഴുതിയിട്ടുണ്ടെന്ന് പ്രതിരോധമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ് ഡിസംബര്‍ 21 വ്യാഴാഴ്ച ലോക്സഭയില്‍ പറഞ്ഞിരുന്നു.












Click it and Unblock the Notifications