വിദ്യാര്‍ത്ഥി സംഘട്ടനം: ഒരാള്‍ കസ്റഡിയില്‍
തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷിന് വെട്ടേറ്റ സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റഡിയിലെടുത്തു.
ബിനീഷിനെ വെട്ടിയ കേസില്‍ മുഖ്യപ്രതിയായ മനുവിന്റെ കൂട്ടുപ്രതി അരുണ്‍രാജിനെയാണ് പേട്ട സിഐ സലിം ഡിസംബര്‍ 23 ശനിയാഴ്ച കസ്റഡിയിലെടുത്തത്.കെഎസ്യു നേതാവായ അനസിനെ വെട്ടിയ കേസിലെ പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ല.
ഇവര്‍ എസ് എഫ് ഐ ക്കാരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.രണ്ടുകേസുകളിലെയും പ്രതികളെ ഇതിനകം പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.കെഎസ് യു ജില്ലാസെക്രട്ടറി മനുവിന്റെ വീട് തല്ലിത്തകര്‍ത്ത സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
ബനീഷിനെ ആക്രമിക്കാന്‍ നേതൃത്വം നല്കിയത് മനുവാണെന്ന് ആരോപിച്ചാണ് എസ് എഫ്ഐക്കാര്‍ വീട് തകര്‍ത്തത്.


Click it and Unblock the Notifications