ആരെയും അമ്പരിപ്പിക്കുന്ന മായാവാഹനം
കൊല്ലം: വിഷമദ്യം കടത്താന്‍ അനില്‍കുമാര്‍ ഉപയോഗിച്ചിരുന്ന ഫിയറ്റ് കാര്‍ ആരെയും അമ്പരിപ്പിക്കുന്ന മായാവാഹനമാണ്. ഒറ്റനോട്ടത്തില്‍ രഹസ്യ അറകളൊന്നും ആര്‍ക്കും കണ്ടെത്താനാവാത്ത വെള്ള പ്രിമീയര്‍ പത്മിനി കാര്‍ ഡിസംബര്‍ 22 വെള്ളിയാഴ്ച കൊല്ലം പൊലീസ് ക്ലബില്‍ കൊണ്ടുവന്നു.
കാറിന്റെ അടിഭാഗത്താണ് 370 ലിറ്റര്‍ കൊള്ളുന്ന അറയുടെ പ്രധാനഭാഗം. സീറ്റുകളുടെ ഉള്ളിലും അറയാണ്. സീറ്റുകളുടെ മുകള്‍ഭാഗത്തുള്ള ദ്വാരത്തിലൂടെയാണ് സ്പിരിറ്റ് നിറയ്ക്കുന്നത്. സ്പിരിറ്റ് പുറത്തേക്കെടുക്കാന്‍ കാറിന്റെ നടുവില്‍ പ്രത്യേകം ടാപ്പുണ്ട്. കാറില്‍ സ്റീരിയോ ഉള്‍പ്പടെയുള്ള സജ്ജീകരണങ്ങളുണ്ട്. സംശയം തോന്നാതിരിക്കാന്‍ പുറമേ കേടുപാടുകള്‍ ഉണ്ടാക്കിയിരിക്കുന്നു.
നമ്പര്‍ പ്ലേറ്റില്‍ ടിഎംവൈ 8746 എന്ന നമ്പര്‍ സ്റിക്കര്‍ കൊണ്ട് ഒട്ടിച്ചതാണ്. മഹാരാഷ്ട്രയുടെ രജിസ്ട്രേഷനുള്ള കാര്‍ ഹുസൂരില്‍ നിന്നും വാങ്ങിയ ശേഷം രേഖകളെല്ലാം കത്തിച്ചുകളഞ്ഞുവെന്ന് അനില്‍കുമാര്‍ സമ്മതിച്ചതായി പൊലീസ് അറിയിച്ചു. 32 പേരുടെ മരണത്തിന് കാരണമായ വിഷസ്പിരിറ്റ് എത്തിയ മായാവാഹനം കാണാന്‍ പൊലീസ് ക്ലബില്‍ ജനം തടിച്ചുകൂടിയിരുന്നു.












Click it and Unblock the Notifications