പശ്ചിമഘട്ടത്തിലെ ആനകള്‍ വംശനാശഭീഷണിയില്‍
പുല്‍പ്പള്ളി: പശ്ചിമഘട്ട മലനിരകളില്‍ ആനകള്‍ വംശനാശഭീഷണിയില്‍. ശക്തമായ ആനവേട്ടയാണ് കാരണം. വംശനാശഭീഷണി നേരിടുന്ന ഏഷ്യന്‍ ആനകളുടെ അഞ്ച് വിഭാഗങ്ങളില്‍ പ്രമുഖ സ്ഥാനത്തുള്ള ഇന്ത്യന്‍ ആനകളില്‍ പ്രധാനപ്പെട്ട ഡക്കാണ് ആനകളുടെ ആവാസകേന്ദ്രമാണ് പശ്ചിമഘട്ട മലനിരകള്‍.
കാട്ടുകള്ളന് വീരപ്പന്റെ സംഘമാണ് ആനവേട്ടക്കാരില്‍ പ്രധാനികള്‍. ആയിരത്തോളം ആനകളെ ഈ സംഘം കൊന്നിട്ടുണ്ടെന്ന് കണക്കാക്കപ്പെടുന്നു. കര്‍ണാടകയിലെ ബന്ദിപ്പൂര്‍, തമിഴ്നാട്ടിലെ മുതുമല എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് വീരപ്പന്സംഘം ആനവേട്ട തുടരുന്നു.
കേരളത്തിലെ വയനാടാണ് ആനവേട്ടക്കാരുടെ മറ്റൊരു പ്രധാനതാവളം. കേരളം, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളുടെ സംഗമസ്ഥാനമെന്ന നിലയിലും പശ്ചിമഘട്ടത്തില്‍ ആനകള്‍ അവശേഷിക്കുന്ന ഏറ്റവും നല്ല താവളം എന്ന നിലയിലും വയനാട് വേട്ടക്കാരുടെ വിഹാരകേന്ദ്രമായി മാറുന്നു.
ഇക്കഴിഞ്ഞ നവംബര്‍ 26 ന് വയനാട്ടിലെ പുല്‍പ്പള്ളിയില്‍ നിന്നും എട്ടു ജോഡി ആനക്കൊമ്പുകള്‍ പിടികൂടിയിരുന്നു. ഏതാനും മാസം മുമ്പ് ലക്കിടിയില്‍ നിന്നും ആറു ജോഡി കൊമ്പുകളും പിടിച്ചെടുത്തിരുന്നു. അടുത്ത കാലത്ത് തന്നെ കര്‍ണാടകത്തിലെ ഗുണ്ടല്‍പേട്ടില്‍ നിന്നും ആനക്കൊമ്പു കടത്തുകാരെ പിടിച്ചിരുന്നു. ഈ സംഭവങ്ങളെല്ലാം പശ്ചിമഘട്ടത്തിലെ ആനവേട്ടയുടെ ഭീകരത തെളിയിക്കുന്നു.
കേന്ദ്ര സര്‍ക്കാരിന്റെ പ്രൊജക്ട് എലിഫന്റ് പദ്ധതി പ്രകാരം എല്ലാ സംസ്ഥാനങ്ങളിലും ആനകളുടെ ജീവന് സംരംക്ഷിക്കാന്‍ ശ്രമം നടക്കുന്നുണ്ടെങ്കിലും ആനവേട്ടയ്ക്കു കുറവില്ല.
-
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം












Click it and Unblock the Notifications