ജില്ലാ കളക്ടറുടെ ഐഎഎസ് റദ്ദാക്കി
കൊച്ചി: തിരുവനന്തപുരം ജില്ലാ കളക്ടര്‍ എസ്.ശ്രീനിവാസന്റെയും വനിതാ കമ്മീഷന്‍ സെക്രട്ടറി വി.ഭവാനിയുടെയും ഐഎഎസ് പദവി സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രീബ്യൂണല്‍റദ്ദാക്കി.
ഇവരുടേത് കണ്‍ഫര്‍ ചെയ്ത ഐഎഎസ് പദവിയാണ്. സീനിയോറിറ്റി മറികടന്നാണ് 1998ല്‍ സംസ്ഥാന സര്‍ക്കാര്‍ ഇവര്‍ക്ക് ഐഎഎസ് പദവി നല്‍കിയതെന്ന് കാണിച്ച് പി.എം.സേനന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഡിസംബര്‍ 22 വെള്ളിയാഴ്ചസിഎടിയുടെ വിധിയുണ്ടായിരിക്കുന്നത്.
1998ലെ കണ്‍ഫര്‍ ഐഎഎസ് നിയമനം സംബന്ധിച്ച് ഹര്‍ജിക്കാരന്റെ വാദം കൂടി പരിഗണിച്ച് നാല് മാസത്തിനകം തീരുമാനമെടുക്കണമെന്നും ട്രിബ്യൂണല്‍ നിര്‍ദേശിച്ചിട്ടുണ്ട്. മുന്‍ സാംസ്കാരിക വകുപ്പ് ഡയറക്ടറാണ് ഹര്‍ജിക്കാരന്‍.












Click it and Unblock the Notifications