കനകക്കുന്ന് മോടിപിടിപ്പിക്കുന്നു
തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ കനകക്കുന്ന് കൊട്ടാരവും പരിസരവും ഒരു കോടി രൂപ ചെലവില്‍ മോടിപിടിപ്പിക്കുന്നു.
കനകക്കുന്ന് പരിസരത്തില്‍ ആയിരത്തോളം മരങ്ങളും കുറ്റിച്ചെടികളും നട്ട് രാജ്യാന്തരനിലവാരമുള്ള ഉദ്യാനമാക്കുകയാണ് ലക്ഷ്യമെന്ന് ടൂറിസം സെക്രട്ടറി അമിതാഭ്കാന്തും ഡയറക്ടര്‍ ഡോ.വേണുവും ഡിസംബര്‍ 22 വെള്ളിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സൗന്ദര്യവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ മൂന്ന് മാസത്തിനകം തീര്‍ക്കാനാണ് ലക്ഷ്യമിടുന്നത്. കനകക്കുന്നില്‍ സ്ഥിരം ദീപാലങ്കാര സംവിധാനവും വിശാലമായ പുല്‍ത്തകിടിയും ജലസേചന സൗകര്യങ്ങളും ഒരുക്കും.
സൂര്യകാന്തി ഉത്സവവേദിയിലേക്കും കനകക്കുന്നില്‍ തീര്‍ക്കുന്ന പുതിയ പാതയിലൂടെ പ്രവേശനമുണ്ടാകും. കനകക്കുന്നിലെ ഉല്ലാസത്തിനുള്ള മേഖലയും കൊട്ടാരമുള്‍പ്പെടുന്ന പരമ്പരാഗത പ്രദേശവും വേര്‍തിരിക്കാന്‍ കൊട്ടാര പരിസരത്തേക്ക് പ്രത്യേകം പ്രവേശനമാര്‍മുണ്ടാകും.












Click it and Unblock the Notifications