ഡാമിന് ഉറപ്പില്ലെങ്കില്‍ ജലനിരപ്പ് താഴ്ത്തും: ശര്‍മ
കുമളി: മുല്ലപ്പെരിയാര്‍ ഡാമിന് വേണ്ടത്ര ഉറപ്പില്ലെന്ന് തെളിയുകയാണെങ്കില്‍ ഡാമിലെ ജലനിരപ്പ് താഴ്ത്തുമെന്ന് വൈദ്യുതിമന്ത്രി എസ്.ശര്‍മ പറഞ്ഞു.
ഈയിടെയുണ്ടായ ഭൂചലനം ഡാമിന്റെ ഉറപ്പിനെ ബാധിച്ചിട്ടുണ്ടെന്നാണ് ഇതുവരെയുള്ള പഠനങ്ങള്‍ തെളിയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഡിസംബര്‍ 23 ശനിയാഴ്ച ഡാം സന്ദര്‍ശിച്ച ശേഷം വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡാമിന്റെ ഉറപ്പ് പരിശോധിക്കാന്‍ കൂടുതല്‍ വിദഗ്ധ പഠനം വേണ്ടതുണ്ട്. തമിഴ്നാട് സര്‍ക്കാര്‍ സഹകരിച്ചില്ലെങ്കിലും കുമളിയില്‍ ഭൂചലനമാപിനി സ്ഥാപിക്കാന്‍ വേണ്ട നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications