ശിവഗിരി തീര്‍ഥാടനം 30ന് തുടങ്ങും
വര്‍ക്കല: ശിവഗിരി തീര്‍ഥാടനത്തിന് ഡിസംബര്‍ 30ന് തുടക്കം കുറിക്കും. തീര്‍ഥാടനത്തോട് അനുബന്ധിച്ചുള്ള പരിപാടികള്‍ ഡിസംബര്‍ 26ന് ആരംഭിക്കും.
ഡിസംബര്‍ 26ന് കുമാരകോടിയില്‍ നിന്ന് ആരംഭിക്കുന്ന പ്രധാനപദയാത്ര കൃഷിമന്ത്രി കൃഷ്ണന്‍ കണിയാംപറമ്പില്‍ ഉദ്ഘാടനം ചെയ്യും. പ്രധാന പദയാത്രക്കു പുറമെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ നിന്നായി പദയാത്രകള്‍ തീര്‍ഥാടന നാളില്‍ ശിവഗിരിയിലെത്തും.
29ന് രാവിലെ പതാക ഘോഷയാത്ര നാഗമ്പടത്തു നിന്ന് പുറപ്പെടും. സ്വാമി ശാശ്വതികാനന്ദ അഡ്വ.അശോക്ബാബുവിന് പതാക കൈമാറും.
ഡിസംബര്‍ 30ന് രാവിലെ 10 മണിക്ക് മന്ത്രി ടി.കെ.രാമകൃഷ്ണന്‍ തീര്‍ഥാടന പരിപാടികള്‍ ഉദ്ഘാടനം ചെയ്യും.
തീര്‍ഥാടന പരിപാടികളിലായി പത്ത് സമ്മേളനങ്ങള്‍ നടക്കും. മൂന്ന് ദിവസങ്ങളിലായാണ് ഇത് നടക്കുക.












Click it and Unblock the Notifications