സ്നേക്ക് പാര്‍ക്ക് :മന്ത്രി നാണുവിന് വിമര്‍ശനം
കോഴിക്കോട്: പറശിനിക്കടവിലെ സ്നേക്ക് പാര്‍ക്കില്‍ മിണ്ടാപ്രാണികളെ പീഡിപ്പിച്ച വനം വകുപ്പിന്റെ നടപടിക്കെതിരേ ജനതാദള്‍ സംസ്ഥാന കമ്മിറ്റിയില്‍ രൂക്ഷ വിമര്‍ശനം. ഈ പ്രശ്നത്തില്‍ വകുപ്പ് മന്ത്രി സി.കെ.നാണുവിന്റെ നിലപാട് ആക്ഷേപകരവും ഖേദകരവുമാണെന്ന് പാര്‍ട്ടി നേതൃത്വം ചൂണ്ടിക്കാട്ടി.
മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ താത്പര്യം മുന്‍നിര്‍ത്തിയുള്ള ഒരു നടപടിക്ക് മന്ത്രി വഴങ്ങിയെന്ന് ചില നേതാക്കള്‍ പറയുന്നുണ്ട്. എം.വി.രാഘവനോടുള്ള വ്യക്തിവിരോധം തീര്‍ക്കാന്‍ മിണ്ടാപ്രാണികളെ ഉപദ്രവിച്ചതിന്റെ പഴി മുഴുവന്‍ വനംവകുപ്പ് ഏറ്റെടുക്കേണ്ടി വന്നിരിക്കുന്നത് ജനതാദളിന് അപമാനകരമായി ഈ നേതാക്കള്‍ കരുതുന്നു.
ഈ പ്രശ്നത്തില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ മന്ത്രി നടത്തിയ പ്രസ്താവനകളും നേതൃത്വത്തെ ചൊടിപ്പിച്ചതായി അറിയുന്നു. സി പി എം ഒരുക്കിയ കെണിയില്‍ മന്ത്രി വീഴേണ്ടതില്ലായിരുന്നുവെന്നാണ് ഇവരുടെ കാഴ്ചപ്പാട്.
പാര്‍ട്ടിയോഗങ്ങളില്‍ മന്ത്രിയുടെ നിലപാടും നടപടികളും ചര്‍ച്ച വിഷയമാകും. പറശിനിക്കടവില്‍ വനംവകുപ്പ് കാണിച്ച കാടത്തത്തെ ചിലരെങ്കിലും തുറന്നെതിര്‍ക്കുമെന്ന് കരുതപ്പെടുന്നു.












Click it and Unblock the Notifications