പാലക്കാട് നിന്നും 7500ലിറ്റര്‍ സ്പിരിറ്റ് പിടിച്ചു
പാലക്കാട്: ജില്ലയില്‍ എത്തനൂരിലെ ഒരു റൈസ് മില്ലില്‍ നിന്ന് 7500 ലിറ്റര്‍ സ്പിരിറ്റ് പൊലീസ് പിടികൂടി.എത്തനൂര്‍ സ്വദേശി ശിവദാസന്റെ ഉടമസ്ഥതയിലുള്ള ശ്രീ വെങ്കിടേശ്വര റൈസ് മില്ലില്‍ നിന്നാണ് പൊലീസ് സ്പിരിറ്റ് കണ്ടെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് തൃശൂര്‍ വാടാനപ്പിള്ളി സ്വദേശി മുരളിയെ പൊലീസ് പിടികൂടിയിട്ടുണ്ട്.ടൗണ്‍ സൗത്ത് സിഐ വിജയകുമാറിന്റെ നേതൃത്വത്തിലായിരുന്നു റെയ്്ഡ്.
35ലിറ്റര്‍ വീതം കൊള്ളുന്ന 213 കന്നാസുകളിലായിട്ടായിരുന്നു സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്.തൃശൂര്‍ വാടാനപ്പിള്ളി സ്വദേശി മുരളിയാണ് ഈയിടെ മില്ല് നടത്തിയിരുന്നത്.സ്പിരിറ്റ് തൃശൂരിലേക്ക് കടത്താനുള്ള ശ്രമത്തിനിടയിലാണ് മുരളി പൊലീസ് വലയിലായത്.












Click it and Unblock the Notifications