ഹജ്ജ് യാത്രയ്ക്ക് സൗദി എയര്‍ലൈന്‍സും
ദില്ലി: ഇന്ത്യയിില്‍ നിന്ന് ഹജ്ജ് യാത്രക്കാരെ സൗദിയിലെത്തിക്കാന്‍ സൗദി എയര്‍ലൈന്‍സ് തയ്യാറെടുക്കുന്നു. ഇത് സംബന്ധിച്ച് കരാറില്‍ ഒപ്പു വയ്ക്കാന്‍ ഉന്നതതല സൗദി സംഘം 2001 ജനവരിയില്‍ ദില്ലിയിലെത്തും. ഇതാദ്യമായാണ് സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് ഇന്ത്യയില്‍ നിന്ന് ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് യാത്രാസൗകര്യമൊരുക്കുന്നത്.
2001 ലെ ഹജ്ജ് തീര്‍ത്ഥാടന കാലത്ത് മുംബൈയില്‍ നിന്നും കൊച്ചിയില്‍ നിന്നുമായി ഇരുപതിനായിരത്തോളം യാത്രക്കാരെ സൗദി എയര്‍ലൈന്‍സ് ജിദ്ദയിലെത്തിക്കുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.
ഹൈദരാബാദില്‍ നിന്നും ഇതാദ്യമായി ഹജ്ജ് സര്‍വീസ് നടത്താന്‍ എയര്‍ ഇന്ത്യയും പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഹജ്ജ് തീര്‍ത്ഥാടകര്‍ക്കായി തിരുവനന്തപുരത്തും നിന്നും അധികസര്‍വീസ് നടത്താന്‍ പാര്‍ലമെന്ററി കമ്മിറ്റി എയര്‍ ഇന്ത്യയോട് ശുപാര്‍ശ ചെയ്തിരുന്നു.












Click it and Unblock the Notifications