എയ്ഡ്സ് രോഗിയെ ചികിത്സിച്ചില്ല; കോടതി വിശദീകരണം തേടി
തിരുവനന്തപുരം: എയ്ഡ്സ് രോഗിയായ തടവുകാരിക്ക് ചികിത്സ നിഷേധിച്ചതിന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടിനോട് ഹൈക്കോടതി വിശദീകരണം ആവശ്യപ്പെട്ടു.
ജയില്‍ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് 15 ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്നാണ് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
കൊല്ലം, പട്ടത്താനം, കമ്പി പുരയിടം മിഷന്‍ കോമ്പൗണ്ടില്‍ സുജാത (36)യ്ക്കാണ് ചികിത്സ നിഷേധിച്ചതെന്ന് ജയില്‍ സൂപ്രണ്ട് കൊല്ലം അഡീഷണല്‍ ജഡ്ജ് മുമ്പാകെ റിപ്പോര്‍ട്ട് നല്‍കിയത്. സുജാതയെ പ്രത്യേകം മുറി നല്‍കാതെ നാലാം വാര്‍ഡില്‍ പ്രവേശിപ്പിച്ചതില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചു. കോടതിയില്‍ നിന്നും നോട്ടീസ് ലഭിച്ചതോടെ ഡിസംബര്‍ 23 ശനിയാഴ്ച സുജാതയെ 17-ാം വാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ട്.












Click it and Unblock the Notifications