വിദ്യാഭ്യാസ സമ്മേളനം അമര്‍ത്യസെന്‍ ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഡിസംബര്‍ 27ന് നടക്കുന്ന വിദ്യാഭ്യാസദേശീയസെമിനാര്‍ പ്രമുഖ സാമ്പത്തികവിദഗ്ധന്‍ അമര്‍ത്യസെന്‍ ഉദ്ഘാടനം ചെയ്യും.
കേരളത്തിന്റെ വികസനത്തില്‍ വിദ്യാഭ്യാസം: പുതിയ അദ്ധ്യായത്തിലേക്ക് എന്നതാണ് വിഷയം.ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഏകദേശം 300ഓളം പ്രതിനിധികള്‍ പങ്കെടുക്കും.വിദ്യാഭ്യാസ മന്ത്രി പി.ജെ.ജോസഫ് അധ്യക്ഷനായിരിക്കും.
നോബല്‍ സമ്മാനം ലഭിച്ച ശേഷം ഇതാദ്യമായാണ് അമര്‍ത്യസെന്‍ കേരളം സന്ദര്‍ശിക്കുന്നത്.ഡിസംബര്‍ 28വ്യാഴാഴ്ച നടക്കുന്ന സമ്മേളനത്തിന്റെ സമാപനച്ചടങ്ങിലും അമര്‍ത്യസെന്‍ പങ്കെടുക്കും.മുഖ്യമന്ത്രി ഇ.കെ.നായനാര്‍ അധ്യക്ഷനായിരിക്കും.പ്രതിപക്ഷനേതാവ് ആന്റണിയും പങ്കെടുക്കും.












Click it and Unblock the Notifications