ഗോശ്രീ പാലം: ശിലാസ്ഥാപനം 29ന്
കൊച്ചി: ഗോശ്രീ പദ്ധതിയില്‍ വൈപ്പിന്‍ ഉള്‍പ്പടെയുള്ള ദ്വീപുകളെയും എറണാകുളത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലങ്ങളുടെ ശിലാസ്ഥാപനം ഡിസംബര്‍ 29വെള്ളിയാഴ്ച മുഖ്യമന്ത്രി ഇ.കെ.നായനാര്‍ നിര്‍വഹിക്കും.വൈപ്പിനില്‍ വൈകുന്നേരം അഞ്ചരയ്ക്കാണ് ശിലാസ്ഥാപനമെന്ന് മന്ത്രി എസ്.
ശര്‍മ്മ ഡിസംബര്‍ 24ഞായറാഴ്ച പത്രസമ്മേളനത്തില്‍ അറിയിച്ചു.രണ്ട് വര്‍ഷം കൊണ്ട് പാലങ്ങള്‍ പൂര്‍ത്തിയാക്കുമെന്ന് ശര്‍മ്മ പറഞ്ഞു.സംസ്ഥാന സഹകരണബാങ്ക് ലീഡ് ബാങ്കായി പദ്ധതിക്ക് സാമ്പത്തികസഹായം നല്കുന്നതിന് ധനകാര്യസ്ഥാപനങ്ങളുടെ കണ്‍സോര്‍ഷ്യം രൂപീകരിച്ചിട്ടുണ്ട്.
എസ്റിമേറ്റ് തുകയേക്കാള്‍ പകുതി തുകയ്ക്ക് പദ്ധതി ഏററ്റടുക്കാന്‍ ടെണ്ടര്‍ ഘട്ടത്തില്‍ സ്ഥാപനങ്ങള്‍ തയാറായി രംഗത്തെത്തിയത് സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് .84കോടി രൂപ പദ്ധതിയ്ക്ക് ചെലവു വരുമെന്നാണ് ഗോശ്രീ അതോറിറ്റി കണക്കാക്കിയത്.എന്നാല്‍ 40 കോടി രൂപയില്‍ താഴെ ചെലവില്‍ പാലങ്ങള്‍ നിര്‍മ്മിക്കാന്‍ തയാറായി രണ്ട് സ്ഥാപനങ്ങള്‍ ടെന്‍ഡര്‍ സമര്‍പ്പിച്ചുകഴിഞ്ഞു.
പദ്ധതി സുഗമമായി നടപ്പാക്കാനാകുമെന്നും മുടക്കുമുതല്‍ കായല്‍ നികത്തിയെടുത്ത സ്ഥലം വിറ്റ് കണ്ടെത്താനാകുമെന്നും ഇതോടെ വ്യക്തമായിരിക്കുകയാണ്-മന്ത്രി ചൂണ്ടിക്കാട്ടി.ജില്ലാ കലക്ടര്‍ കെ.ആര്‍.വിശ്വംഭരനും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications