പള്ളിപ്പുറം വിഷമദ്യക്കേസ് സിബിമാത്യു അന്വേഷിക്കും
തിരുവനന്തപുരം: പള്ളിപ്പുറം വിഷമദ്യക്കേസ് ഐജി സിബി മാത്യു അന്വേഷിക്കും.ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് കേസ് സിബിമാത്യുവിന് നല്കിയതെന്നറിയുന്നു.
അതേസമയം കല്ലുവാതുക്കല്‍ ദുരന്തവുമായി ബന്ധമുള്ളതുകൊണ്ടാണ് കേസ് സിബി മാത്യുവിനെ ഏല്പിക്കുന്നതെന്ന് ഡിജിപി പറഞ്ഞു.ഡിഐജി വിന്‍സന്‍ എം.പോള്‍ ആയിരുന്നു പള്ളിപ്പുറം വിഷമദ്യക്കേസ് അന്വേഷിച്ചിരുന്നത്.
കല്ലുവാതുക്കലും പള്ളിപ്പുറത്തും ദുരന്തമുണ്ടാക്കിയത് ഒരേ സ്ഥലത്തുനിന്നുള്ള സ്പിരിറ്റാണെന്ന് കരുതുന്നു.കേസിലെ മുഖ്യപ്രതി ഗുണ നല്കിയ സ്പിരിറ്റു തന്നെയാണ് രണ്ടിടത്തും ദുരന്തത്തിനു കാരണമായത്.












Click it and Unblock the Notifications