ബ്രഹ്മസ്ഥാന ക്ഷേത്രോത്സവം സമാപിച്ചു
കോഴിക്കോട്: മാതാ അമൃതാന്ദമയിയുടെ സാന്നിധ്യത്തില്‍ കോഴിക്കോട് ബ്രഹ്മസ്ഥാന ക്ഷേത്രോത്സവം സമാപിച്ചു. ഡിസംബര്‍ 24 ഞായറാഴ്ച രാവിലെ വാര്‍ഷികോത്സവത്തിന് കൊടിയിറങ്ങി. ശനിയാഴ്ച രാവിലെ രാഹുദോഷനിവാരണ പൂജയും വൈകുന്നേരം ശനിദോഷനിവാരണ പൂജയും നടന്നു. ഭക്തിനിര്‍ഭരമായ ചടങ്ങുകളില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു.
പരസ ്പരം സ്നേഹിക്കുകയും ബലഹീനതകള്‍ പൊറുക്കുകയും ചെയ്യുന്ന ഒരു കുടുംബത്തില്‍ മാത്രമേ നന്മയുടെ പൂക്കള്‍ വിരിയുകയുള്ളൂവെന്ന് മാതാ അമൃതാനന്ദമയി ഓര്‍മ്മിപ്പിച്ചു. കുടുംബജീവിതത്തില്‍ ഭാര്യയും ഭര്‍ത്താവും വിട്ടുവീഴ്ചയ്ക്കു തയ്യാറാവണം. അതിനു വേണ്ടത് സ്നേഹവും പരസ്പരവിശ്വാസവുമാണ്.
കുടുംബജീവിതത്തില്‍ അസ്വസ്ഥതകള്‍ തലപൊക്കുന്നത് പരസ്പരം സ്നേഹം ലഭിക്കാതിരിക്കുമ്പോഴാണ്. അറിവും ബോധവും ചേര്‍ന്ന കര്‍മ്മം മാത്രമാണ് ഫലസിദ്ധി കൈവരിക്കുക- അമൃതാനന്ദമയി പറഞ്ഞു.












Click it and Unblock the Notifications