സ്വരാജ് പോള്‍ കേരളത്തില്‍ വരുന്നു
തിരുവന്തപുരം: കേരളത്തില്‍ വ്യവസായനിക്ഷേപം നടത്താനുള്ള സാധ്യതകള്‍ ആരായാന്‍ ബ്രിട്ടനിലെ പ്രമുഖ ഇന്ത്യന്‍ വ്യവസായി സ്വരാജ് പോള്‍ കേരളത്തിലെത്തുന്നു.
പോളും ഇന്ത്യയിലെ ഒന്‍പത് പ്രമുഖ വ്യവസായികളും ജനവരി മൂന്ന് ബുധനാഴ്ചതിരുവനന്തപുരത്തെത്തും. ബ്രിട്ടനിലെ സര്‍ പദവി ലഭിച്ചിട്ടുള്ള പോള്‍ ലണ്ടനിലെ കപാറോ ഗ്രൂപ്പിന്റെ തലവനാണ്. സംസ്ഥാന സര്‍ക്കാരിന്റെയും കിന്‍ഫ്രയുടെയും ക്ഷണപ്രകാരമാണ് ഇവര്‍ എത്തുന്നത്.
നിക്ഷേപസാധ്യതകളെ കുറിച്ച് പഠിക്കാനെത്തുന്ന വ്യവസായികളെ മുഖ്യമന്ത്രി ഇ.കെ.നായനാര്‍ അഭിസംബോധന ചെയ്യും. വ്യവസായ മന്ത്രി സുശീലാഗോപാലന്‍ അദ്ധ്യക്ഷയായിരിക്കും. ടെക്നോപാര്‍ക്ക്, ശ്രീചിത്രാ മെഡിക്കല്‍ സെന്റര്‍ തുടങ്ങിയ സ്ഥലങ്ങളും വ്യവസായ സംഘം സന്ദര്‍ശിക്കും. വ്യവസായികള്‍ക്ക് മുമ്പാകെ കേരളത്തിലെ നിക്ഷേപസാധ്യതകളെ കുറിച്ചുള്ള മൂന്ന് ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും. സ്വരാജ് പോള്‍ മുഖ്യമന്ത്രിയുമായി പ്രത്യേകം ചര്‍ച്ച നടത്തുന്നുണ്ട്.












Click it and Unblock the Notifications