കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊലീസ് ജാഗ്രത പാലിക്കണം: നായനാര്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തില്‍ പൊലീസ് കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി ഇ.കെ.നായനാര്‍.

ഡിസംബര്‍ 23 ശനിയാഴ്ച ജില്ലാ കളക്ടര്‍മാരുടെയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊലീസിന്റെ ഇപ്പോഴുള്ള പ്രവര്‍ത്തനത്തില്‍ നായനാര്‍ സംതൃപ്തി പ്രകടിപ്പിച്ചെങ്കിലും ക്രമസമാധാന പാലനത്തില്‍ കൂടുതല്‍ കാര്യക്ഷമത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.

സ്പിരിറ്റിന്റെ വ്യാപനം തടയുന്നതിന് കൂടുതല്‍ ശ്രദ്ധ വേണം. ഇതിനായി കളക്ടര്‍മാര്‍ക്ക് എല്ലാ സഹായവും പൊലീസ് നല്‍കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. കണ്ണൂര്‍ അക്രമങ്ങളില്‍ പരിക്കേറ്റവര്‍ക്ക് ഇനിയും നഷ്ടപരിഹാരം നല്‍കിയിട്ടില്ലെന്ന് കണ്ണൂര്‍ ജില്ലാ സൂപ്രണ്ട് അറിയിച്ചു. എല്ലാ ജില്ലകളില്‍ നിന്നുമുള്ള സൂപ്രണ്ടുമാര്‍ ക്രമസമാധാന നിലയെ കുറിച്ചുള്ള വിശദവിവരങ്ങളും യോഗത്തില്‍ അവതരിപ്പിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X