കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുറ്റിപ്പുറം-ഷൊര്‍ണൂര്‍ പാത ഇരട്ടിപ്പിക്കാന്‍ പദ്ധതി

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: കുറ്റിപ്പുറം-ഷൊര്‍ണൂര്‍ റെയില്‍പാത ഇരട്ടിപ്പിക്കാന്‍ റെയില്‍വേ പദ്ധതി തയ്യാറാക്കി. ഇതിനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കി ദക്ഷിണറെയില്‍വേ ചീഫ് എഞ്ചിനീയര്‍ റയില്‍വേ ബോര്‍ഡിനു സമര്‍പ്പിച്ചു. നേരത്തേ നിശ്ചയിച്ചിരുന്ന കുറ്റിപ്പുറം-ഗുരുവായൂര്‍ പാത നിര്‍മിക്കാനുള്ള പദ്ധതി ഉപേക്ഷിച്ചാണ് പുതിയ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

മംഗലാപുരം മുതല്‍ കുറ്റിപ്പുറം വരെയുള്ള പാതയുടെ ഇരട്ടിപ്പിക്കല്‍ പണി നടന്നുവരികയാണെങ്കിലും കുറ്റിപ്പുറം-ഷൊര്‍ണൂര്‍ പാത ഇരട്ടിപ്പിക്കല്‍ ചില തര്‍ക്കങ്ങളില്‍ മുടങ്ങിക്കിടക്കുകയായിരുന്നു.

കുറ്റിപ്പുറം-ഷൊര്‍ണൂര്‍ പാത ഇരട്ടിപ്പിക്കുന്നതിനു പകരം കുറ്റിപ്പുറം-ഗുരുവായൂര്‍ പാത അടിയന്തിരമായി നിര്‍മിക്കണമെന്ന് കേരളത്തില്‍ നിന്നുള്ള എംപി മാര്‍ റെയില്‍വേയില്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. അതേ സമയം കുറ്റിപ്പുറം-ഷൊര്‍ണൂര്‍ പാത ഇരട്ടിപ്പിക്കണമെന്ന ആവശ്യം ശക്തമായി ഉയരുകയും ചെയ്തു. തുടര്‍ന്ന് ഒരു മാസം മുമ്പ് കേന്ദ്ര റെയില്‍വേ സഹമന്ത്രി ഒ.രാജഗോപാല്‍ ഷൊര്‍ണൂരിലെത്തി റെയില്‍ അധികൃതരുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഇപ്പോള്‍ കുറ്റിപ്പുറം-ഷൊര്‍ണൂര്‍ പാത ഇരട്ടിപ്പിക്കലിനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കി സമര്‍പ്പിച്ചിരിക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X