പ്രധാനമന്ത്രിയുടെ വരവ് കേരളത്തിന് ഗുണമുണ്ടാക്കും
കൊച്ചി: പ്രധാനമന്ത്രി വാജ്പേയിയുടെ കേരള സന്ദര്‍ശനം സംസ്ഥാനത്തിന് ഗുണകരമാവുമെന്ന് കേന്ദ്ര റെയില്‍വെ സഹമന്ത്രി ഒ.രാജഗോപാല്‍ പറഞ്ഞു.
സന്ദര്‍ശനവേളയില്‍ സംസ്ഥാനത്തിന്റെ പ്രശ്നങ്ങള്‍ ഏറെക്കുറെ പ്രധാനമന്ത്രിക്ക് മനസിലാകും. കേരളത്തിന്റെ വിനോദ സഞ്ചാരവികസനത്തിനും പ്രധാനമന്ത്രിയുടെ വരവ് ഏറെ പ്രയോജനം ചെയ്യുമെന്ന് ഡിസംബര്‍ 24 ഞായറാഴ്ച വാര്‍ത്താലേഖകരോട് സംസാരിക്കവെ രാജഗോപാല്‍ പറഞ്ഞു.
വിവിധ രാഷ്ട്രീയ, മത, സാമുദായിക നേതാക്കള്‍ പ്രധാനമന്ത്രിയെ കാണാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും സന്ദര്‍ശനത്തിനിടയില്‍ പ്രധാനമന്ത്രി സന്ദര്‍ശകരെയാരെയും സ്വീകരിക്കില്ലെന്ന് രാജഗോപാല്‍ അറിയിച്ചു. കുമരകത്ത് ഒരാഴ്ച നീളുന്ന വിശ്രമത്തിന് ശേഷം സംസ്ഥാനത്തെ ബിജെപി നേതാക്കളുടെ യോഗത്തില്‍ മാത്രം കുറച്ചുനേരം പ്രധാനമന്ത്രി പങ്കെടുക്കുമെന്ന് രാജഗോപാല്‍ പറഞ്ഞു.












Click it and Unblock the Notifications