മഡോണ വീണ്ടും വിവാഹിതയായി
ഡോര്‍നോച്ച്: വിശ്രുത യു എസ് പോപ്പ് ഗായിക മഡോണ വീണ്ടും വിവാഹിതയായി. ബ്രിട്ടീഷ് ചലച്ചിത്രസംവിധായകന്‍ ഗൈ റിച്ചിയാണ് പുതിയ ഭര്‍ത്താവ്. ഡിസംബര്‍ 22 വെള്ളിയാഴ്ച സ്കിബോ എന്ന ചെറുഗ്രാമത്തിലെ പള്ളിയിലായിരുന്നു വിവാഹം.
വെള്ളിയാഴ്ച ഇവരുടെ കുഞ്ഞിന്റെ മാമോദീസയായിരുന്നു. മാമോദീസച്ചടങ്ങിനെത്തിയ അതിഥികള്‍ പിരിഞ്ഞപ്പോള്‍ തികച്ചും സ്വകാര്യമായിട്ടായിരുന്നു വിവാഹമെന്ന് കാര്‍മികയായിരുന്ന റവ. സൂസണ്‍ ബ്രൗണ്‍ വെളിപ്പെടുത്തി.
മഡോണയുടെ വിവാഹത്തെക്കുറിച്ച് ടാബ്ലോയിഡുകള്‍ ഊഹാപോഹം നടത്തിയിരുന്നു. എന്നാല്‍ മാധ്യമങ്ങളുടെയെല്ലാം കണ്ണുവെട്ടിച്ചായിരുന്നു വിവാഹം.












Click it and Unblock the Notifications