Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ന് വാജ്പേയിയുടെ പിറന്നാള്‍

ദില്ലി: ഡിസംബര്‍ 25 തിങ്കളാഴ്ച 77-ാം പിറന്നാള്‍ ആഘോഷിക്കുന്ന പ്രധാനമന്ത്രി വാജ്പേയി ചൊവാഴ്ച കുമരകത്തെത്തും.

ജന്മദിനാഘോഷത്തിന്റെ ഭാഗമായി ചില പദ്ധതികള്‍ക്ക് തിങ്കളാഴ്ച തുടക്കമിടും. അധസ്ഥിതര്‍ക്കായുള്ള അന്ത്യോദയ അന്ന യോജന, പ്രധാനമന്ത്രി ഗ്രാം സടക് യോജന, നേതാജി സുഭാഷ് ലിറ്ററസി മിഷന്‍ എന്നീ പദ്ധതികള്‍ക്കാണ് തുടക്കം കുറിക്കുന്നത്. വികലാംഗരായ ഒരു കൂട്ടം കുട്ടികള്‍ക്ക് കൃത്രിമക്കാലുകള്‍ വിതരണം ചെയ്യും.

അഞ്ചു ദിവസത്തെ വിശ്രമത്തിനായാണ് വാജ്പേയി കുമരകത്തെത്തുന്നത്. വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ അദ്ദേഹം കൊച്ചി വിമാനത്താവളത്തിലിറങ്ങും. അവിടെ നിന്ന് ഹെലികോപ്റ്ററില്‍ കോട്ടയത്തേക്ക് പോകുന്ന പ്രധാനമന്ത്രി തുടര്‍ന്ന് കാറില്‍ കുമരകത്തേക്ക് തിരിക്കും.

ഔദ്യോഗക പരിപാടികളൊന്നും തന്നെ അദ്ദേഹത്തിന്റെ ഈ സന്ദര്‍ശനവേളയിലില്ല. കുടുംബാംഗങ്ങളും നാല് പേഴ്സണല്‍ സ്റാഫ് അംഗങ്ങളും അദ്ദേഹത്തോടൊപ്പമുണ്ടാകും.

ദില്ലിയിലെ പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടാന്‍ വാര്‍ത്താ വിനിമയ സൗകര്യം കുമരകത്ത് ഒരുക്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+