ഹെലികോപ്റ്ററുപയോഗിച്ച് വീരപ്പനെ തിരയുന്നു
കോയമ്പത്തൂര്‍: വീരപ്പനെ പിടിക്കാന്‍ കോയമ്പത്തൂര്‍,നീലഗിരി ജില്ലകളിലെ 200കിലോമീറ്റര്‍ വരുന്ന വനപ്രദേശം ഹെലികോപ്റ്ററിന്റെ സഹായത്തോടെ അരിച്ചുപെറുക്കുന്നു.
രണ്ടു ഹെലികോപ്റ്റര്‍ ഉപയോഗിച്ചാണ് എസ്ടിഎഫിന്റെയും ബിഎസ്എഫിന്റെയും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ വനപ്രദേശത്ത് തിരച്ചില്‍ ശക്തമാക്കിയിരിക്കുന്നത്.കോയമ്പത്തൂര്‍ ജില്ലയിലെ ചിന്നമ്പതിയിക്കും നീലഗിരി ജില്ലയിലെ ബാര്‍ലിയറിനും മുകളിലൂടെയാണ് ഹെലികോപ്റ്ററുകള്‍ ചുറ്റിക്കറങ്ങുന്നത്.
1.5 മുതല്‍ രണ്ടുകിലോമീറ്റര്‍ വരെ ചുറ്റളവില്‍ നടക്കുന്ന എല്ലാ ചലനങ്ങളും കൃത്യമായി കണ്ടെത്താന്‍ കഴിയുന്ന അതിശക്തിയേറിയ മൈക്രോസ്കോപ്പുകള്‍ ഹെലികോപ്റ്ററില്‍ ഘടിപ്പിച്ചിട്ടുണ്ട്.
ജര്‍മ്മനിയില്‍ നിന്ന് ഇറക്കുമതിചെയ്ത ഏഴുലക്ഷം രൂപ വിലയുള്ള ടെലിസ്കോപ്പുകളാണ് ഉപയോഗിക്കുന്നത്.മേട്ടുപാളയം,വടവള്ളി,ആലന്തുറൈ എന്നീ വനപ്രദേശങ്ങള്‍ ബിഎസ്എഫില്‍ നിന്നും എസ്ടിഎഫില്‍ നിന്നും ഉള്ള നാലു കമ്പനികള്‍ നാലു സംഘങ്ങള്‍ വീതമായി തിരിഞ്ഞാണ് വനത്തിനുള്ളില്‍ തിരച്ചില്‍ നടത്തുന്നത്.
ഉദഗമണ്ഡലത്തുനിന്നും മൈസൂരിലേക്കുള്ള വാഹനഗതാഗതം പാടെ നിരോധിച്ചിരിക്കുകയാണ്.ഊട്ടി -തെപ്പകഡു റോഡും അടച്ചിട്ടുണ്ട്.












Click it and Unblock the Notifications