മുസ്ലിംകള്‍ക്ക് വോട്ടവകാശം നിഷേധിക്കണമെന്ന് വി എച്ച് പി യും
അഹമ്മദാബാദ്: ഇന്ത്യയിലെ മുസ്ലിംകള്‍ക്ക് വോട്ടവകാശം നിഷേധിക്കണമെന്ന ശിവസേനാ നേതാവ് ബാല്‍ താക്കറെയുടെ നിര്‍ദ്ദേശത്തിന് വിശ്വഹിന്ദു പരിഷത്തിന്റെ പിന്തുണ. താക്കറെയുടെ നിര്‍ദ്ദേശത്തിന് വി എച്ച് പി യുടെ പിന്തുണയുണ്ടാകുമെന്ന് സംഘടനയുടെ വര്‍ക്കിംഗ് പ്രസിഡണ്ട് അശോക് സിംഗാള്‍ പ്രസ്താവിച്ചു. മുസ്ലിംകള്‍ക്ക് വോട്ടവകാശം നിഷേധിക്കുക വഴി വോട്ട് ബാങ്ക് ലക്ഷ്യമാക്കിയുള്ള രാഷ്ട്രീയ കളികള്‍ അവസാനിപ്പിക്കാമെന്നാണ് സിംഗാളിന്റെ നിലപാട്.
വോട്ടവകാശം എടുത്തുകളയുന്നതിനു പകരമായി മുസ്ലിംകള്‍ക്ക് നിയമനിര്‍മാണ സഭകളില്‍ ജനസംഖ്യാനുപാതികമായി പ്രാതിനിധ്യം നല്‍കിയാല്‍ മതിയെന്നും സിംഗാള്‍ നിര്‍ദ്ദേശിച്ചു. ഇതകു വഴി മുസ്ലിംകള്‍ക്ക് സ്വന്തം സമുദായത്തില്‍പ്പെട്ട ആളെത്തന്നെ തിരഞ്ഞെടുക്കാമത്രേ. ഇതോടെ രാഷ്ട്രീയ കക്ഷികള്‍ മുസ്ലിംവോട്ടി നേടാന്‍ മിനക്കെടില്ലെന്നും മുസ്ലിം സമുദായത്തിന്റെ സുരക്ഷ ഉറപ്പാകുമെന്നും സിംഗാള്‍ പറയുന്നു. മറ്റു ചില രാഷ്ട്രങ്ങളില്‍ ഈ സംവിധാനം നിലവിവുണ്ട്.
പാകിസ്ഥാനില്‍ ഹിന്ദുക്കള്‍ക്ക് വോട്ടവകാശമില്ലെന്നും ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ പീഡിപ്പിക്കപ്പെടുകയാണെന്നും സിംഗാള്‍ പറഞ്ഞു. ഇന്ത്യയില്‍ മുസ്ലിംകളുടെ സ്ഥിതി വളരെ ഭേദമാണെന്നും വി എച്ച് പി അധ്യക്ഷന്‍ അവകാശപ്പെട്ടു.












Click it and Unblock the Notifications