വെടിനിര്‍ത്തല്‍ പിന്‍വലിക്കാന്‍ വിഎച്ച്പി
അഹമ്മദാബാദ്: തീവ്രവാദികളുടെ ആക്രമണം കണക്കിലെടുത്ത് സര്‍ക്കാര്‍ ജമ്മു കാശ്മീരില്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ പിന്‍വലിക്കാന്‍ വിഎച്ച്പി അധ്യക്ഷന്‍ അശോക്സിംഗാള്‍.
വെടിനിര്‍ത്തല്‍ തീരുമാനം തെറ്റായിരുന്നുവെന്ന് ചെങ്കോട്ടയില്‍ ഭീകരര്‍ നടത്തിയ ആക്രമണം തെളിയിക്കുന്നു-ഡിസംബര്‍ 24ഞായറാഴ്ച വാര്‍ത്താലേഖകരോട് സംസാരിക്കവേ അശോക്സിഗാള്‍ പറഞ്ഞു.ഉടനെ തീവ്രവാദികള്‍ക്കെതിരെ സര്‍വസന്നാഹങ്ങളോടെയും ശക്തമായ തിരിച്ചടി നല്കണമെന്നും അദ്ദേഹം പറഞ്ഞു.
കുംഭമേള സമാപിച്ചാലുടന്‍ രാമക്ഷേത്രം പണിയാന്‍ അയോധ്യയിലുള്ള സ്ഥലം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് സന്യാസിമാര്‍ പാര്‍ലമെന്റ് മാര്‍ച്ച് നടത്തുമെന്ന് സിംഗാള്‍ പറഞ്ഞു.












Click it and Unblock the Notifications