ഉപചാരങ്ങളോടെ അമര്‍ത്യസെന്നിന് ബിരുദദാനം
തിരുവനന്തപുരം: അക്കാദമിക് രംഗത്തെ എല്ലാ ഉപചാരങ്ങളുടെയും അകമ്പയിയോടെയായിരിക്കും പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞന്‍ അമര്‍ത്യസെന്നിന് ബിരുദം നല്കുക.
കേരള സര്‍വകലാശാല സെനറ്റ് ഹാളില്‍ ഡിസംബര്‍ 28 വ്യാഴാഴ്ചയായിരിക്കും ബിരുദദാനച്ചടങ്ങ്.അന്ന് രാവിലെ 10.40ന് ചടങ്ങുകള്‍ തുടങ്ങും.ബിരുദദാനത്തിന് സെനറ്റിന്റെ ഔദ്യോഗിക അംഗീകാരം തേടാനായി രാവിലെ 10.45ന് സെനറ്റ് യോഗം ചേരും.വൈസ് ചാന്‍സലര്‍ അധ്യക്ഷനായിരിക്കും.
തുടര്‍ന്ന് വൈസ് ചാന്‍സലറുടെ നേതൃത്വത്തില്‍ അക്കാദമിക് പ്രൊസഷന്‍ ആരംഭിക്കും.പ്രൊവൈസ്ചാന്‍സലര്‍ കൂടിയായ മന്ത്രി പി.ജെ.ജോസഫ് 11.10ന് എത്തിച്ചേരും.11.20ന് ചാന്‍സലര്‍ ഗവര്‍ണര്‍ സുഖ്ദേവ്സിംഹ് കാംഗ് എത്തും.തുടര്‍ന്ന് വേദിയിലേക്ക് അക്കാദമിക് പ്രൊസഷന്‍ ആരംഭിക്കും.
ചാന്‍സലറും വൈസ്ചാന്‍സലറും പ്രൊവൈസ്ചാന്‍സലറും പ്രൊഫ.അമര്‍ത്യസെന്നുമടക്കം എല്ലാവരും അക്കാദമിക്് റോബ്സ് ധരിച്ചാണ് ചടങ്ങില്‍ പങ്കെടുക്കുക.ദേശീയഗാനത്തിനു ശേഷം ചാന്‍സലര്‍ അമര്‍ത്യസെന്നിനെ വേദിയിലേക്ക് ക്ഷണിക്കും.
സദസ്സിന് മുന്‍നിരയില്‍ നിന്ന് രജിസ്ട്രാര്‍ അദ്ദേഹത്തെ വേദിയിലേക്ക് ആനയിക്കും.തുടര്‍ന്ന് വൈസ് ചാന്‍സലര്‍ ഡോ.ബി.ഇക്ബാല്‍ അമര്‍ത്യസെന്നിനെപ്പറ്റി പ്രശസ്തി പത്രം വായിക്കും.അതിനു ശേഷം ചാന്‍സലര്‍ സെന്നിന് ഡി.ലിറ്റ് നല്കും.












Click it and Unblock the Notifications