അപകടകാരണം കരിഞ്ഞ പ്രാണികളെന്ന് നിഗമനം
തൃശൂര്‍: മങ്ങാട്ടുപാടം പടക്കനിര്‍മാണ ശാലയിലുണ്ടായ അപകടം ഷെഡിലുണ്ടായിരുന്ന ഗ്യാസ് വിളക്കില്‍ തട്ടി കരിഞ്ഞ പ്രാണികള്‍ വെടിമരുന്നില്‍ വീണാണ് ഉണ്ടായതാണെന്ന് കരുതുന്നു.
മരുന്ന് കൂട്ടുന്നിടത്ത് തീയുണ്ടാകാന്‍ സാധ്യതയുണ്ടെങ്കിലും മരുന്ന് കൂട്ടല്‍ കഴിഞ്ഞതിനാല്‍ അതുവഴിയല്ല അപകടമുണ്ടായതെന്നാണ് നിഗമനം. ഗ്യാസ് വിളക്കില്‍ തട്ടി വീണ പ്രാണികളില്‍ നിന്ന് തീ പടര്‍ന്ന് പടക്കശാലയാകെ പൊട്ടിത്തെറിച്ചതാവാനാണ് സാധ്യത.
പടക്കശാലയിലെ അപകടത്തില്‍ പെട്ട് മരിച്ചവരെല്ലാം ഉടമ ഒളാട്ട് സൂര്യന്റെ ബന്ധുക്കളാണ് . സൂര്യന്റെ അനുജന്‍ (28), ഇളയഛന്‍ ഗോപാലന്‍ (57), ഗോപാലന്റെ മകള്‍ വിജയയുടെ ഭര്‍ത്താവ് ബാലന്‍ (30), അളിയന്റെ അനുജന്‍ സന്തോഷ് (30) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ സൂര്യനടക്കം എട്ടു പേര്‍ ഇപ്പോള്‍ ആശുപത്രിയിലാണ്.
നാല്പതു വര്‍ഷം മുമ്പ് തുടങ്ങിയതാണ് തകര്‍ന്ന പടക്കശാല. ഞായറാഴ്ചയുണ്ടായ അപകടത്തില്‍ മരിച്ച ഗോപാലന്റെ മകള്‍ കുമാരി 1988ല്‍ ഇതേ പടക്കശാലയില്‍ തന്നെയുണ്ടായ അപകടത്തില്‍ മരിച്ചിരുന്നു.












Click it and Unblock the Notifications