Get Updates
Get notified of breaking news, exclusive insights, and must-see stories!

നായിഡുവിന്റെ വിരുന്നില്‍ അസ്ഹര്‍: വിവാദമാകുന്നു

ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബുനായിഡു സംഘടിപ്പിച്ച ഇഫ്താര്‍ പാര്‍ട്ടിയില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ പങ്കെടുത്തത് വിവാദമാകുന്നു.

അസ്ഹര്‍ പാര്‍ട്ടിയില്‍ പങ്കെടുത്തതിനെതിരെ വിമര്‍ശനമുയര്‍ന്നതിനെ തുടര്‍ന്ന് ഇഫ്താര്‍ പാര്‍ട്ടിക്ക് അസ്ഹറുദ്ദീനെ ക്ഷണിച്ചിട്ടില്ലെന്നാണ് നായിഡു പറഞ്ഞത്. എന്നാല്‍ അത് ശരിയല്ലെന്ന് അസ്ഹര്‍ പറയുന്നു. ക്ഷണം കിട്ടിയതിനു ശേഷം മാത്രമേ താന്‍ ഇഫ്താര്‍ പാര്‍ട്ടികളില്‍ പങ്കെടുക്കാറുള്ളൂ എന്ന് അസ്ഹര്‍ പറഞ്ഞു.

ജനറല്‍ അഡ്മിനിസ്ട്രേഷന്‍ വകുപ്പ് തനിക്ക് മുഖ്യമന്ത്രിയുടെ ക്ഷണക്കത്ത് അയച്ചിരുന്നുവെന്ന് അസ്ഹര്‍ വെളിപ്പെടുത്തി.

ജനറല്‍ അഡ്മിനിസ്ട്രേഷന്‍ വകുപ്പ് ക്ഷണകത്ത് അയച്ച കത്തിനെ പറ്റി നായിഡുവിന് അറിയില്ലെന്ന് പറയുന്നത് അതിശയകരമാണെന്ന് ഡിസംബര്‍ 26 ചൊവാഴ്ച സംസ്ഥാന കോണ്‍ഗ്രസ് പ്രസിഡന്റ് സത്യനാരായണറാവു പറഞ്ഞു. നാളെ നക്സലൈറ്റുകള്‍ക്കോ സാമൂഹ്യദ്രോഹികള്‍ക്കോ ജനറല്‍ അഡ്മിനിസ്ട്രേഷന്‍ വകുപ്പ് ക്ഷണകത്തയച്ചാല്‍ അന്നും നായിഡു കൈമലര്‍ത്തി കാണിക്കുമോയെന്ന് നാരായണറാവു ചോദിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+