Get Updates
Get notified of breaking news, exclusive insights, and must-see stories!

ജമ്മുവിലെസ്ഫോടനം:പിന്നില്‍ മസൂദ് അസ്ഹറെന്ന്

ദില്ലി: ഖാണ്ഡഹാറിലേക്ക് തട്ടികൊണ്ടുപോയ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനത്തിലെ യാത്രക്കാരെ വിട്ടുകിട്ടുന്നതിനായി കഴിഞ്ഞ വര്‍ഷം ജമ്മുവിലെ ജയിലില്‍ നിന്നും മോചിപ്പിക്കപ്പെട്ട മസൂദ് അസ്ഹറാണ് ഡിസംബര്‍ 25 തിങ്കളാഴ്ച ശ്രീനഗറില്‍ നടന്ന ബോംബ് സ്ഫോടനത്തിന് പിന്നിലെന്ന് സംശയം.

ഇദ്ദേഹം രൂപം നല്കിയ ജയിഷ്-ഇ-മുഹമ്മദ് എന്ന തീവ്രവാദി സംഘടന സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതോടെയാണ് സംശയം ബലപ്പെട്ടിരിക്കുന്നത്.മനുഷ്യബോംബായി ചെന്ന ഒരു തീവ്രവാദി കൂടി സ്ഫോടനത്തില്‍ മരിച്ചിരുന്നുവെന്ന് ജയിഷ്-ഇ-മുഹമ്മദ് പറഞ്ഞു.

ആര്‍മി ഹെഡ്ക്വാര്‍ട്ടേഴ്സില്‍ നടന്ന സ്ഫോടനത്തില്‍ 11 പേരാണ് മരിച്ചത് നേരത്തെ ജമാഅത്ത്-ഉല്‍-മുജാഹിദീന്‍ എന്ന സംഘടനയും സ്ഫോടനത്തിന് പിന്നില്‍ തങ്ങളാണെന്ന് അവകാശപ്പെട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+