Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയലളിതക്കെതിരെ കുറ്റപത്രം

ചെന്നൈ: സ്പിക്കിന്റെ ഓഹരിവിറ്റഴിക്കല്‍ കേസില്‍ 28.29 കോടി രൂപ നഷ്ടം വരുത്തിയെന്ന കേസില്‍ മുന്‍ തമിഴ്നാട് മുഖ്യമന്ത്രിയും എഐഎഡിഎംകെ ജനറല്‍ സെക്രട്ടറിയുമായ ജയലളിതക്കും മറ്റു രണ്ടു പേര്‍ക്കുമെതിരെ പ്രത്യേക കോടതി കുറ്റപത്രം സമര്‍പ്പിച്ചു.

പ്രമുഖ വ്യവസായി എ.സി.മുത്തയ്യ, മുന്‍ വ്യവസായ സെക്രട്ടറി സി.രാമചന്ദ്രന്‍ എന്നിവരാണ് മറ്റ് രണ്ടു പേര്‍.

എം.എ ചിദംബരത്തെ സ്പിക് ചെയര്‍മാന്‍ സ്ഥാനത്തേക്ക് കൊണ്ടുവരാനായി മുഖ്യമന്ത്രിയായിരുന്ന ജയലളിതയും വ്യവസായ സെക്രട്ടറിയും തങ്ങളുടെ പദവികള്‍ ദുരുപയോഗപ്പെടുത്തിയെന്നാണ് സിബിഐയുടെ കുറ്റപത്രത്തില്‍ പറയുന്നത്. സ്പിക്കിന്റെ ഓഹരികളില്‍ നിക്ഷേപം നടത്താനുള്ള സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ടിഡ്കോയുടെ അവകാശം എടുത്തുകളഞ്ഞതിലൂടെ 28.29 കോടി നഷ്ടം വരുത്തിയെന്നും കുറ്റപത്രത്തില്‍ ആരോപിക്കുന്നു.1992 ല്‍ 40.66 കോടി മതിപ്പുവിലയുണ്ടായിരുന്ന സ്പിക്കിന്റെ ഓഹരികള്‍ 12.37 കോടി രൂപയ്ക്കാണ് അന്ന് ചിദംബരത്തിന് നല്കിയത്.

ഇതിനു പിന്നില്‍ ജയലളിതയും രാമചന്ദ്രനും ചിദംബരവും അദ്ദേഹത്തിന്റെ മകന്‍ മുത്തയ്യയും ചേര്‍ന്നുള്ള ഗൂഢാലോചന നടത്തിയെന്ന് പ്രത്യേക ജഡ്ജി എ.സി.അറുമുഖപെരുമാള്‍ ആദിത്യന്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+