പ്രധാനമന്ത്രിയുടെ ഓഫീസ് ആക്രമിക്കും: ലഷ്കാര്‍
ദില്ലി: പ്രധാനമന്ത്രി വാജ്പേയിയുടെ ഓഫീസിന് നേരെ ചാവേര്‍ ആക്രമണം നടത്തുമെന്ന് ലഷ്കാര്‍ ഇ തോയിബ എന്ന തീവ്രവാദി സംഘടന ഭീഷണി മുഴക്കി.
ഡിസംബര്‍ 26 ചൊവാഴ്ച പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ലഷ്കാര്‍ ഈ ഭീഷണി മുഴക്കിയിട്ടുള്ളത്. ചെങ്കോട്ടയില്‍ കടന്നുകയറി ആക്രമണം നടത്താമെങ്കില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ആക്രമിക്കാനും തങ്ങള്‍ക്ക് പ്രയാസമില്ലെന്ന് ഉറുദുവിലുള്ള വാര്‍ത്താക്കുറിപ്പില്‍ ലഷ്കാര്‍ അവകാശപ്പെടുന്നു.
വെടിനിര്‍ത്തല്‍ പോലുള്ള രാഷ്ട്രീയ അഭ്യാസങ്ങള്‍ മതിയാക്കി കശ്മീര്‍ താഴ്വരയില്‍ നിന്നും ഇന്ത്യന്‍ പട്ടാളത്തെ പിന്‍വലിച്ചില്ലെങ്കില്‍ ചാവേര്‍ ആക്രമണങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും വാര്‍ത്താക്കുറിപ്പിലൂടെ ലഷ്കാര്‍ ഭീഷണി മുഴക്കുന്നു.












Click it and Unblock the Notifications