മുംബൈയില്‍ സുരക്ഷാസന്നാഹം ശക്തം
മുംബൈ: മുംബൈയിലെ തന്ത്രപ്രധാനമായ പ്രതിരോധകേന്ദ്രങ്ങളില്‍ സുരക്ഷാസന്നാഹം ശക്തിപ്പെടുത്തി. ചെങ്കോട്ടയിലും കശ്മീരിലെ കരസേനാ ആസ്ഥാനത്തുമുണ്ടായ തീവ്രവാദി അക്രമങ്ങളുടെ വെളിച്ചത്തിലാണ് പ്രതിരോധകേന്ദ്രങ്ങളില്‍ സുരക്ഷാസന്നാഹം ശക്തിപ്പെടുത്തിയിരിക്കുന്നത്.
ബാബാ അറ്റോമിക് റിസര്‍ച്ച് സെന്ററിലും കൂടുതല്‍ സുരക്ഷാ സൈനികരെ നിയോഗിച്ചിട്ടുണ്ട്.
വെസ്റേണ്‍ നാവിക കമന്റിലും കരസേനാ, വ്യോമസേനാ കേന്ദ്രങ്ങളിലും സുരക്ഷ ശക്തപ്പെടുത്തിയിട്ടുണ്ടെന്ന് പ്രതിരോധ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ കമാന്റര്‍ ആര്‍.മധുസൂദനന്‍ പറഞ്ഞു.
അടുത്ത കുറച്ചു ദിവസങ്ങളില്‍ ശക്തമായ സുരക്ഷാ സന്നാഹം നഗരത്തിലുണ്ടാവുമെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.












Click it and Unblock the Notifications