അബ്കാരികള്‍ വന്നില്ല; ലേലം മുടങ്ങി
തിരുവനന്തപുരം: ലേലം പിടിക്കാന്‍ ആരുമെത്താത്തതിനാല്‍ തിരുവന്തപുരം ജില്ലയിലെ കഴക്കൂട്ടം, ചിറയിന്‍കീഴ് റേഞ്ചുകളിലെ ലേലം മുടങ്ങി.
ഡിസംബര്‍ 26 ചൊവാഴ്ച ലേലം നടത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അബ്കാരികളാരും ലേലം പിടിക്കാന്‍ എത്തിയില്ല. വിഷമദ്യദുരന്തക്കേസില്‍ ഇപ്പോള്‍ കസ്റഡിയില്‍ കഴിയുന്ന അബ്കാരി കോണ്‍ട്രാക്ടര്‍ മണിച്ചന്റെ കൈയിലായിരുന്ന റേഞ്ചുകളാണ് കഴക്കൂട്ടവും ചിറയിന്‍കീഴും.
ലേലം മറ്റൊരു ദിവസം നടത്തുമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍ ശ്രീനിവാസനും അസിസ്റന്റ് എക്സൈസ് കമ്മീഷണര്‍ ജോണ്‍ കുലാസും അറിയിച്ചു.












Click it and Unblock the Notifications