73.8ലക്ഷം രൂപയുടെ വിദേശകറന്‍സി പിടിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്രവിമാനത്താവളത്തില്‍ നിന്നും 73,85,423 രൂപയുടെ വിദേശകറന്‍സി പിടിച്ചു.ദുബായിലേക്ക് പുറപ്പെടാനൊരുങ്ങിയ മമ്മു എന്ന യാത്രക്കാരനില്‍ നിന്നുമാണ് ഡിസംബര്‍ 26 ചൊവാഴ്ച റവന്യൂ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ കറന്‍സി കണ്ടെടുത്തത്.
രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ മമ്മുവിനെ പിടികൂടിയത്.ഖത്തര്‍ എയര്‍വേയ്സിന്റെ വിമാനത്തില്‍ പുറപ്പെടാനിരുന്നതാണ് മമ്മു.അച്ചാര്‍ കുപ്പിയിലും നൂലുണ്ടക്കുള്ളിലും തിരുകിവെച്ചാണ് നോട്ടുകള്‍ കടത്താന്‍ ശ്രമിച്ചത്.
യുഎസ് ഡോളര്‍,ഖത്തര്‍ റിയാല്‍,യുഎഇ ദിര്‍ഹം,കുവൈത്ത് ദിനാര്‍,ബഹറിന്‍ ദിനാര്‍ ,ഒമാന്‍ റിയാല്‍,സൗദി റിയാല്‍ എന്നീ വിദേശകറന്‍സികള്‍ ഇക്കൂട്ടത്തിലുണ്ടായിരുന്നു.
മമ്മുവിനെ ചോദ്യംചെയ്തപ്പോള്‍ ലഭിച്ച വിവരമനുസരിച്ച് കേരളാപൊലീസ് കേരളത്തിന്റെ വിവിധ ജില്ലകളില്‍ നിന്നും രണ്ടൂപേരെക്കൂടി അറസ്റു ചെയ്തു.












Click it and Unblock the Notifications