കമ്മ്യൂണിസ്റ് പാര്‍ട്ടികള്‍ ഒന്നിക്കണം: സിപിഐ
തിരുവനന്തപുരം: കമ്മ്യൂണിസ്റ് കക്ഷികള്‍ ഒന്നിക്കണമെന്ന ആഹ്വാനത്തോടെ കമ്മ്യൂണിസ്റ് പാര്‍ട്ടിയുടെ 75-ാം ജന്മദിനാഘോഷത്തിന് സിപിഐ തുടക്കം കുറിച്ചു.
1964ല്‍ പാര്‍ട്ടിയിലുണ്ടായ പിളര്‍പ്പ് നിര്‍ഭാഗ്യകരമായിപ്പോയെന്ന് ഡിസംബര്‍ 26 ചൊവാഴ്ച സംസ്ഥാനതല ആഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍ അഭിപ്രായപ്പെട്ടു. ഇടതുകക്ഷികളുടെ ഒന്നിച്ചുള്ള പോരാട്ടത്തിലൂടെ മാത്രമേ ആഗോളവല്‍ക്കരണത്തിന്റെയും സ്വകാര്യവല്‍ക്കരണത്തിന്റെയും പ്രത്യാഘാതങ്ങളെ അതിജീവീക്കാനാവൂ എന്ന് വെളിയം പറഞ്ഞു.
യോജിച്ചുള്ള പ്രക്ഷോഭങ്ങളിലൂടെ കമ്മ്യൂണിസ്റ് കക്ഷികള്‍ ഒന്നിക്കുമെന്ന് വെളിയം പ്രത്യാശ പ്രകടിപ്പിച്ചു. ജന്മിത്വത്തിനെതിരെ വിജയം നേടാനായത് കമ്മ്യൂണിസ്റ് പാര്‍ട്ടിയുടെ നേട്ടമായി വെളിയം എടുത്തുകാട്ടി.












Click it and Unblock the Notifications