ഐഎഎസ് റദ്ദാക്കിയ നടപടി സ്റേ ചെയ്തു
കൊച്ചി: തിരുവനന്തപുരം ജില്ലാ കളക്ടര്‍ എസ്.ശ്രീനിവാസന്റെയും വനിതാ കമ്മീഷന്‍ സെക്രട്ടറി വി.ഭവാനിയുടെയും ഐഎഎസ് പദവി റദ്ദാക്കിയ സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍(സിഎടി) നടപടി ഹൈക്കോടതി സ്റേ ചെയ്തു.
നടപടി സ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ശ്രീനിവാസനും ഭവാനിയും സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച് ഡിസംബര്‍ 26 ചൊവാഴ്ചയാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് സിഎടി നടപടി സ്റേ ചെയ്തിരിക്കുന്നത്.
മുന്‍ സാംസ്കാരിക വകുപ്പ് ഡയറക്ടറായ പി.സേനനാണ് ഇവരുടെ കണ്‍ഫര്‍ ചെയ്ത ഐഎസ് പദവി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിഎടി മുമ്പാകെ പരാതി നല്‍കിയത്.












Click it and Unblock the Notifications