പ്രധാനമന്ത്രിയുടെ ചടങ്ങ് ബഹിഷ്കരിച്ചു
കോട്ടയം: പൊലീസ് തടഞ്ഞതില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ കുമരകത്തുള്ള ചടങ്ങ് മാധ്യമപ്രവര്‍ത്തകര്‍ ബഹിഷ്കരിച്ചു.
ഡിസംബര്‍ 26 ചൊവാഴ്ച കോട്ടയം പൊലീസ് ഗ്രൗണ്ടിലെ ഹെലിപ്പാഡില്‍ പ്രധാനമന്ത്രി വന്നിറങ്ങിയപ്പോള്‍ പാസുള്ള മാധ്യമപ്രവര്‍ത്തകരെ പോലും പൊലീസ് കടത്തിവിടാത്തതിനാലാണ് ഫോട്ടോഗ്രാഫര്‍മാരടക്കമുള്ള മാധ്യമപ്രവര്‍ത്തകര്‍ താജ് റിട്രീറ്റിലുള്ള ചടങ്ങ് ബഹിഷ്കരിച്ചത്.
താജ് റിട്രീറ്റിനുള്ളിലേക്ക് ബിജെപി നേതാവ് കെ.രാമന്‍പിള്ളയെയും പൊലീസ് കടത്തിവിട്ടില്ലെന്ന് ആക്ഷേപമുണ്ട്. പൊലീസിന്റെ പെരുമാറ്റത്തെ കേന്ദ്ര മന്ത്രി ഒ.രാജഗോപാല്‍ അപലപിച്ചു.












Click it and Unblock the Notifications