Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊലീസ് ധൃതി കാട്ടിയെന്ന് റിപ്പോര്‍ട്ട്

പത്തനംതിട്ട: ശബരിമലയില്‍ ബാരിക്കേഡ് തകര്‍ന്ന് മരണമുണ്ടായതില്‍ പൊലീസിന്റെ അനാവശ്യമായ ധൃതിയും ഒരു കാരണമാണെന്ന് അന്വേഷണ റിപ്പോര്‍ട്ട്.

ഡിസംബര്‍ 26 ചൊവാഴ്ചയാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ദേവസ്വം ബോര്‍ഡ് നിയോഗിച്ച ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. മരക്കൂട്ടം മുതല്‍ സന്നിധാനം വരെയുള്ള റോഡില്‍ ഭക്തജനങ്ങളുടെ തിരക്ക് വര്‍ദ്ധിച്ചപ്പോള്‍ പൊലീസ് അനാവശ്യമായ ധൃതി കാട്ടിയെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. ബാരിക്കേഡിന്റെ അടിത്തറ ദുര്‍ബലമായിരുന്നെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വിജിലന്‍സ് എസ്പി പി.ശ്രീനിവാസന്‍, ബോര്‍ഡ് ചീഫ് എഞ്ചിനിയര്‍ സദാശിവന്‍ നായര്‍ എന്നിവരാണ് അന്വേഷണം നടത്തിയത്.

ഭക്തജനങ്ങളെ 24 മണിക്കൂറും പതിനെട്ടാം പടി ചവിട്ടാന്‍ അനുവദിക്കണമെന്ന് സംഭവത്തെ കുറിച്ച് അന്വേഷിച്ച ദേവസ്വം ബോര്‍ഡ് ഉപസമിതി അഭിപ്രായപ്പെട്ടു. ഭക്തജനങ്ങളെ തടഞ്ഞു നിര്‍ത്തുന്നത് അപകടത്തിന് കാരണമാകുമെന്ന് സമിതി ചൂണ്ടിക്കാട്ടി.

ഡിസംബര്‍ 25ന് ശബരിമലയില്‍ ബാരിക്കേഡ് തകര്‍ന്ന് മരണമടഞ്ഞ സമ്പാജമ്മയുടെ കുടുംബത്തിന് 10,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. ഇവരുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കം. പരിക്കേറ്റവര്‍ക്ക് 1000 രൂപ വീതം നല്‍കാനും ഡിസംബര്‍ 26 ചൊവാഴ്ച ചേര്‍ന്ന ബോര്‍ഡ് യോഗം തീരുമാനിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+