Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രധാനമന്ത്രി ഇന്നു കേരളത്തില്‍

കോട്ടയം: അഞ്ചു ദിവസത്തെ വിശ്രമത്തിനായി പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി ഡിസംബര്‍ 26 ചൊവാഴ്ച കേരളത്തില്‍ എത്തും. കോട്ടയത്ത് കുമരകം വിനോദസഞ്ചാര കേന്ദ്രത്തിലാണ് വാജ്പേയി വിശ്രമിക്കുന്നത്.

വ്യോമസേനയുടെ പ്രത്യേക ഹെലികോപ്ടറില്‍ ഉച്ച തിരിഞ്ഞ് 2. 45 ന് വാജ്പേയി കോട്ടയത്തെത്തും. തുടര്‍ന്ന് കാര്‍ മാര്‍ഗം കുമരകത്തേയ്ക്കു പോകും. പ്രധാനമന്ത്രിക്കു കേരളത്തില്‍ ഔദ്യോഗിക പരിപാടികള്‍ ഒന്നുമുണ്ടാകില്ല. വിശ്രമം മാത്രമുദ്ദേശിച്ചാണ് അദ്ദേഹം കുമരകത്തെത്തുന്നത്. ദത്തുപുത്രിയും ഭര്‍ത്താവും അവരുടെ കുട്ടികളും നാല് പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളും മാത്രമേ വാജ്പേയിയുടെ ഒപ്പമുണ്ടാകൂ.

പൊതുപരിപാടികളില്‍ സംബന്ധിക്കണമെന്ന അഭ്യര്‍ത്ഥനകള്‍ പ്രധാനമന്ത്രി നിരസിച്ചു. രാഷ്ട്രീയനേതാക്കളെയും സംഘടനാപ്രതിനിധികളേയും കാണുന്നതും ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ ക്രിസ്ത്യന്‍ മതനേതാക്കളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ഇതു മാത്രമാണ് അദ്ദേഹം സമ്മതിച്ചിട്ടുള്ള ഏക പരിപാടി. തന്റെ സര്‍ക്കാരിന്റെ മതനിരപേക്ഷതയെക്കുറിച്ചുള്ള ക്രിസ്ത്യന്‍ സഭാവിഭാഗങ്ങളുടെ സംശയം ഇല്ലാതാക്കുന്നതിനാണ് ഈ കൂടിക്കാഴ്ച.

ഇതിന്റെ ഭാഗമായി കേന്ദ്ര റെയില്‍വേ സഹമന്ത്രി ഒ.രാജഗോപാല്‍ ക്രിസ്ത്യന്‍ നേതാക്കളുമായി പ്രാരംഭചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു. കേരളത്തിലെ ക്രിസ്ത്യാനികളെ ബി ജെ പി യിലേയ്ക്കാകര്‍ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇത്.

ഡിസംബര്‍ 31 ന് പ്രധാനമന്ത്രി സംസ്ഥാനത്തു നിന്നുള്ള ബി ജെ പി നേതാക്കളുടെ ഒരു പ്രതിനിധിസംഘവുമായും കൂടിക്കാഴ്ച നടത്തും.

കുമരകത്തെ താമസത്തിനിടയ്ക്ക് പ്രധാന ഔദ്യോഗികകാര്യങ്ങളെല്ലാം പ്രധാനമന്ത്രി നിര്‍വഹിക്കും. ആധുനികവാര്‍ത്താവിനിമയ സൗകര്യങ്ങള്‍ കുമരകത്തു സ്ഥാപിച്ചിട്ടുണ്ട്. താജ് ഗാര്‍ഡന്‍ റിട്രീറ്റിലാണ് പ്രധാനമന്ത്രി താമസിക്കുന്നത്. ദില്ലിയിലെ ഔദ്യോഗികവസതിയില്‍ ക്രമീകരിച്ചിരിക്കുന്ന അതേ സുരക്ഷാസംവിധാനങ്ങള്‍ കുമരകത്തും ഒരുക്കിയിട്ടുണ്ട്. കുരകം വിനോദസഞ്ചാരകേന്ദ്രം മുഴുവനായും പ്രത്യേക സുരക്ഷാ സേനയുടെ (എസ് പി ജി) നിയന്ത്രണത്തിലാണ്.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി കുരകത്തേയ്ക്കുള്ള റോഡുകള്‍ എല്ലാം പുതുക്കിപ്പണിതു.

ഔദ്യേഗിക തിരക്കില്‍ നിന്നുമൊഴിഞ്ഞ് കേരളത്തില്‍ വിശ്രമത്തിനെത്തുന്ന മൂന്നാമത്തെ പ്രധാനമന്ത്രിയാണ് വാജ്പേയി. ജവഹര്‍ലാല്‍ നെഹ്റുവും രാജീവ്ഗാന്ധിയും മുന്‍പ് തേക്കടിയില്‍ വിശ്രമത്തിനെത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+