Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രധാനമന്ത്രി കേരളത്തിലെത്തി

കൊച്ചി:കേരളത്തില്‍ എട്ട് ദിവസത്തെ വിശ്രമജീവിതത്തിനായി ദില്ലിയില്‍ നിന്ന് പുറപ്പെട്ട പ്രധാനമന്ത്രി എ.ബി.വാജ്പേയി ഡിസംബര്‍ 26ചൊവാഴ്ച ഉച്ചയ്ക്ക് വ്യോമസേനയുടെ പ്രത്യേകവിമാനത്തില്‍ കൊച്ചിയില്‍ എത്തി.

നാവികസേനാവിമാനത്താവളത്തില്‍ കേരളാഗവര്‍ണര്‍ സുഖ്ദേവ്സിംഹ് കാംഗ്,മുഖ്യമന്ത്രി ഇ.കെ.നായനാര്‍,സതേണ്‍ നേവല്‍ കമാന്റ് മേധാവി ഹരിന്ദര്‍ സിംഹ് എന്നിവര്‍ പ്രധാനമന്ത്രിയെ എതിരേറ്റു.

10 മിനിറ്റ് നേരത്തെ സ്വീകരണച്ചടങ്ങിന് ശേഷം വ്യോമസേനാഹെലികോപ്റ്ററില്‍ അദ്ദേഹം കോട്ടയത്തെ കുമരകം ടൂറിസ്റ് റിസോര്‍ട്ടിലേക്ക് യാത്രതിരിച്ചു. മുഖ്യമന്ത്രി നായനാരും ഗവര്‍ണര്‍ സുഖ്ദേവ്സിംഹ് കാംഗും അദ്ദേഹത്തെ അനുഗമിച്ചു.

ഉച്ചയ്ക്ക് 2.45ന് അദ്ദേഹം കോട്ടയത്തെത്തി.കലക്ടറേറ്റിനടുത്തുള്ള പൊലീസ്ഗ്രൗണ്ടിലൊരുക്കിയ ഹെലിപാഡിലാണ് പ്രധാനമന്ത്രിയും സംഘവും വ്യോമസേനയുടെ മൂന്നു ഹെലികോപ്റ്ററുകളിലായി പറന്നിറങ്ങിയത്.റെയില്‍വേ സഹമന്ത്രി ഒ.രാജഗോപാല്‍ ,സാംസ്കാരിക മന്ത്രി ടി.കെ.രാമകൃഷ്ണന്‍,വിദ്യാഭ്യാസമന്ത്രി പി.ജെ.ജോസഫ് എന്നിവര്‍ അദ്ദേഹത്തെ സ്വീകരിക്കാനെത്തിയിരുന്നു.

ഹൃദ്യമായ വരവേല്പാണ് പ്രധാനമന്ത്രിക്ക് ലഭിച്ചത്.തുടര്‍ന്ന് അധികം വൈകാതെ അദ്ദേഹം കാര്‍മാര്‍ഗം കുമരകത്തേക്ക് പുറപ്പെട്ടു.കൊടിതോരണങ്ങളാല്‍ അലങ്കരിക്കപ്പെട്ട കോട്ടയം-കുമരകം റോഡിനിരുവശവും പ്രധാനമന്ത്രിയെ കാണാന്‍ പ്രവര്‍ത്തകരും ജനങ്ങളും തിങ്ങിനിറഞ്ഞിരുന്നു.

ബിജെപി പ്രവര്‍ത്തകരുടെ ഒരു യോഗത്തിലല്ലാതെ മറ്റൊരു പൊതുപരിപാടിയിലും പ്രധാനമന്ത്രി പങ്കെടുക്കില്ലെന്ന് കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ഇദ്ദേഹത്തിനാണ് പ്രധാനമന്ത്രിയുടെ കേരളത്തിലെ പരിപാടികളുടെ ചുമതല.അതേ സമയം ക്രിസ്തീയ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമോ എന്ന പത്രപ്രവര്‍ത്തകരുടെ ചോദ്യത്തിന് ചില സുഹൃത്തുക്കളെ ഞാന്‍ കാണുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+