തീപിടിത്തം: ചൈനയില്‍ മുന്നൂറിലധികം പേര്‍ മരിച്ചു
ബീജിംഗ്: ക്രിസ്മസ് പാര്‍ട്ടി നടന്ന കെട്ടിടത്തിനു തീപിടിച്ച് ചൈനയില്‍ മുന്നൂറിലധികം പേര്‍ മരിച്ചു. ഡിസംബര്‍ 26 ചൊവാഴ്ച ചൈനീസ് വാര്‍ത്താ ഏജന്‍സി സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തതാണിത്. മധ്യചൈനയിലെ ലുവോയാങ് പട്ടണത്തിലാണ് ദുരന്തമുണ്ടായത്.
ഡിസംബര്‍ 25 തിങ്കളാഴ്ച രാത്രിയിലായിരുന്നു ദുരന്തം. ക്രിസ്മസ് പാര്‍ട്ടിയിലും ഡിസ്കോ ഡാന്‍സിലും പങ്കെടുക്കാന്‍ വന്ന ചെറുപ്പക്കാരാണ് മരണമടഞ്ഞവരില്‍ ഏറെയും.കെട്ടിടത്തിന്റെ നാലം നിലയിലെ ഡാന്‍സ് ഹാളില്‍ 200 ല്‍ അധികം പേര്‍ ഉണ്ടായിരുന്നു. രണ്ടാം നിലയിലും മൂന്നാം നിലയിയും ഉണ്ടായിരുന്ന കെട്ടിടം പണിക്കാരും തീയില്‍ പെട്ടു. പൊള്ളലേറ്റ നിരവധി പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
കെട്ടിടം പണിക്കിടെയുണ്ടായ അശ്രദ്ധയാകാം അപകടകാരണമെന്ന് പ്രാദേശിക ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. കെട്ടിടത്തിന് ഏഴു നിലകള്‍ ഉണ്ടായിരുന്നു. അടിയന്തിര വാതിലുകള്‍ കച്ചവടക്കാരുടെ സാധനങ്ങളാല്‍ തടയപ്പെട്ടിരുന്നതിനാല്‍ കെട്ടിടത്തിലകപ്പെട്ടു പോയവര്‍ക്ക് രക്ഷപ്പെടാന്‍ സാധിച്ചില്ല.
കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ ചൈനയിലുണ്ടായ ഏറ്റവും വലിയ തീപിടിത്തമാണിത്.


Click it and Unblock the Notifications