Get Updates
Get notified of breaking news, exclusive insights, and must-see stories!

ജാതിവിരുദ്ധ സമരം വിദ്യാഭ്യാസരംഗത്ത് കേരളത്തെ മുന്നിലെത്തിച്ചു

തിരുവനന്തപുരം: ജാതിവ്യവസ്ഥക്കെതിരെ നടന്ന സമരമാണ് കേരളത്തെ വിദ്യാഭ്യാസരംഗത്ത് ഏറെ മുന്നിലെത്തിച്ചതെന്ന് നോബല്‍ സമ്മാന ജേതാവായ അമര്‍ത്യസെന്‍.

പുരോഗമനചിന്താഗതിയുള്ള രാഷ്ട്രീയനേതൃത്വവും വിദ്യാഭ്യാസരംഗത്തെ കുതിച്ചുചാട്ടത്തിന് സഹായിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ വിദ്യാഭ്യാസരംഗത്തിന് പുതിയ അജണ്ട എന്ന വിഷയത്തില്‍ നടക്കുന്ന മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ദേശീയ സമ്മേളനം ഡിസംബര്‍ 27 ബുധനാഴ്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിവരസാങ്കേതികവിദ്യയുടെ മേഖലയിലാണ് ഇനിയും ഏറ്റവും കൂടുതല്‍ സാധ്യതകളുള്ളത്. അതുകൊണ്ടുതന്നെ കമ്പ്യൂട്ടര്‍ വിദ്യാഭ്യാസത്തിലാണ് കേരളം ഇനി കൂടുതല്‍ ശ്രദ്ധിക്കേണ്ടത്.

കേരളത്തില്‍ ഹിന്ദുക്കള്‍ക്കൊപ്പം തന്നെ മറ്റെല്ലാ മതക്കാരും സാമൂഹിക പുരോഗതി നേടിയിട്ടുണ്ട്. ഇക്കാര്യത്തില്‍ കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണ്.

കേരളത്തിലെയും പശ്ചിമബംഗാളിലെയും ഇടതുപാര്‍ട്ടികള്‍ തമ്മില്‍ ചില വ്യത്യാസങ്ങളുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബംഗാളില്‍ പ്രാഥമിക വിദ്യാഭ്യാസം സാര്‍വത്രികമാക്കുന്നതിനുള്ള ശ്രമങ്ങള്‍ ഏറെ വൈകിയാണ് നടന്നതെങ്കില്‍ കേരളം അക്കാര്യത്തില്‍ വളരെ പെട്ടെന്നാണ് മുന്നേറിയത്.

ചരിത്രത്തെ വസ്തുനിഷ്ഠമായി കാണാന്‍ ശ്രമിക്കാത്തതുകൊണ്ടാണ് അപകടകരമായ യാഥാസ്ഥിതികത സമൂഹത്തില്‍ വളരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബാബറി മസ്ജിദ് പ്രശ്നത്തില്‍ വസ്തുനിഷ്ഠമായി ചരിത്രത്തെ പരിശോധിക്കാന്‍ ഐസിഎച്ച്ആര്‍ പോലു പരാജയപ്പെടുകയായിരുന്നു. രാമന്‍ ജനിച്ചത് തര്‍ക്കപ്രദേശത്താണോ എന്നും ഒരു മന്ദിരം അവിടെയുണ്ടായിരുന്നോയെന്നും വസ്തുനിഷ്ഠമായ ചരിത്രവായനയിലൂടെ കണ്ടെത്തുകയാണ് വേണ്ടത്-അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+