മാനന്തവാടിയിലെ ബാര്‍ : സര്‍ക്കാരില്‍ വീഴ്ച
തിരുവനന്തപുരം:മാനന്തവാടിയിലെ കബനി ഹോട്ടലിന് ബാര്‍ലൈസന്‍സ് അനുവദിച്ചതില്‍ വീഴ്ച പറ്റിയതായി സര്‍ക്കാര്‍ സമ്മതിക്കുന്നു.
ഇതു സംബന്ധിച്ച് നികുതിവകുപ്പ് സെക്രട്ടറി വി.എസ് .സെന്തില്‍ കഴിഞ്ഞദിവസം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ കുറ്റസമ്മതം.ഈ ബാര്‍ ലൈസന്‍സിനു പിന്നില്‍ പ്രവര്‍ത്തിച്ചുവെന്നാരോപിച്ച് മന്ത്രി ടി.ശിവദാസമേനോന്‍ ,മുന്‍ എക്സൈസ് കമ്മീഷണര്‍ ജോണ്‍ മത്തായി ,സസ്പെന്‍ഷനിലായ എക്സൈസ് ഡപ്യൂട്ടി കമ്മീഷണര്‍ ആര്‍.ദിനകരന്‍ തുടങ്ങി ഉന്നതങ്ങളിലുള്ള നിരവധിപേര്‍ക്കെതിരെ കുറ്റമാരോപിക്കപ്പെട്ടതോടെ പ്രശ്നം വലിയ ഒച്ചപ്പാടുണ്ടാക്കിയിരുന്നു.
മാനന്തവാടിയിലെ അബ്കാരി കരാറുകാരന്‍ മാത്യു ജോസഫാണ് അധികാരത്തിലിരിക്കുന്ന പലരെയും സ്വാധീനിച്ച് ലൈസന്‍സ് സംഘടിപ്പിച്ചത് നേര്‍വഴിക്ക് കബനിഹോട്ടലിന് ബാര്‍ലൈസന്‍സ് ലഭിക്കില്ലെന്ന് കണ്ട് റിവേറ എന്ന ഹോട്ടലിന്റെ പേരില്‍ ബാര്‍ലൈസന്‍സ് സംഘടിപ്പിച്ച് അത് കബനിയുടെ പേരിലേക്ക് മാറ്റുകയായിരുന്നു.ഇതിന് ഉയര്‍ന്ന എക്സൈസ് ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നു.
എന്നാല്‍ 2001 ലേക്ക് കബനിയുടെ ബാര്‍ലൈസന്‍സ് പുതുക്കുന്നതിനെതിരെ സുല്‍ത്താന്‍ ബത്തേരിയിലെ എം.എം.ഐപ്പ് ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തതാണ് സംഭവത്തിന് വഴിത്തിരിവായത്.ഇതോടെ കബനിയുടെ ബാര്‍ലൈസന്‍സ് പുതുക്കുന്നത് ഹൈക്കോടതി സ്റേ ചെയ്തു.ഇതിനെതിരെ ബാര്‍ഉടമ വീണ്ടും ഹൈക്കോടതിയെ സമീപിച്ചു.ഇതിനിടെ അഡിക് -ഇന്ത്യ എന്ന സംഘടനയുടെ ഡയറക്ടര്‍ ജോണ്‍സണ്‍ ഇടയാറന്മുള കേസില്‍ കക്ഷിചേര്‍ന്നു.അദ്ദേഹം നേരത്തെ കബനിക്ക് ലഭിച്ച ബാര്‍ ലൈസന്‍സിന് പിന്നിലെ തിരിമറിയടേതുള്‍പ്പടെ ഒട്ടേറെ രേഖകള്‍ കോടതിയില്‍ ഹാജരാക്കി.












Click it and Unblock the Notifications