Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രതിയെ സ്റേഷനില്‍ നിന്നു മോചിപ്പിക്കാന്‍ ശ്രമം

തിരുവനന്തപുരം: പേരൂര്‍ക്കട പൊലീസ് സ്റേഷന്‍ ലോക്കപ്പിലുള്ള പ്രതിയെ മോചിപ്പിക്കാന്‍ ഡിസംബര്‍ 25 തിങ്കളാഴ്ച നൂറോളം സിപിഎം പ്രവര്‍ത്തകര്‍ ശ്രമിച്ചു. പൊലീസ് ലാത്തിവീശിയോടിച്ചതിനെ തുടര്‍ന്ന് ശ്രമം പരാജയപ്പെട്ടു.

സംഭവവുമായി ബന്ധപ്പെട്ട് നാല് സിപിഎം പ്രവര്‍ത്തകരെ പൊലീസ് അറസ്റ് ചെയ്തു.

ഒരാളെ വെട്ടിപ്പരിക്കേല്പിച്ച കേസിലാണ് സിപിഎം പ്രവര്‍ത്തകനായ ഉദയന്‍ അറസ്റിലായത്. ഇയാളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് സിപിഎം പ്രവര്‍ത്തകര്‍ പൊലീസ് സ്റേഷനില്‍ അതിക്രമിച്ചു കടന്നത്.

സംഭവമറിഞ്ഞ് കൂടുതല്‍ പൊലീസ് എത്തിയതിനു ശേഷമാണ് സിപിഎം പ്രവര്‍ത്തകര്‍ പൊലീസ് സ്റേഷന്‍ വിട്ടുപോയത്.

അറസ്റിലായ നാല് പേരെ പിന്നീട് പൊലീസ് ജാമ്യം നല്‍കി വിട്ടയച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+