തമിഴ്നാട്ടില്‍ ചുഴലിക്കാറ്റുണ്ടാകും; കേരളത്തില്‍ കനത്ത മഴക്ക് സാധ്യത
തിരുവനന്തപുരം: തമിഴ്നാട്ടില്‍ ചൊവാഴ്ച വൈകുന്നേരത്തോടെ ശക്തിയായ ചുഴലിക്കാറ്റ് വീശും. കാറ്റ് കേരളത്തിലേക്ക് വ്യാപിക്കാന്‍ സാധ്യതയുണ്ടെങ്കിലും അപകടമൊന്നുമുണ്ടാകില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനം.
ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളില്‍ കനത്ത മഴയുണ്ടാകും. മഴ നാല് ദിവസത്തോളം നീണ്ടുനില്‍ക്കാന്‍ സാധ്യതയുണ്ട്. ഈ ജില്ലകളിലുള്ള മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. തെക്കന്‍ ജില്ലകളില്‍ കടലാക്രമണം ശക്തമായിട്ടുണ്ട്.
ശക്തിയായി വീശിയടിക്കുന്ന ചുഴലിക്കാറ്റ് തമിഴ്നാട്ടില്‍ വന്‍ നാശനഷ്ടമുണ്ടാക്കുമെന്നാണ് പ്രവചനം. തൂത്തുകുടി, പുതുക്കോട്ട, തഞ്ചാവൂര്‍, രാമേശ്വരം എന്നീ ജില്ലകളില്‍ കനത്ത നാശനഷ്ടത്തിന് സാധ്യതയുണ്ട്. തമിഴ്നാട്ടിന്റെ തെക്കന്‍ ജില്ലകളില്‍ അതിശക്തമായ പെയ്തുതുടങ്ങിയിട്ടുണ്ട്.












Click it and Unblock the Notifications