തിരഞ്ഞെടുപ്പ് തീയതി മാര്‍ച്ചില്‍ തീരുമാനിക്കും
കൊല്ലം: കേരളത്തില്‍ എപ്പോള്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടത്തുമെന്നതിനെ കുറിച്ച് മാര്‍ച്ചില്‍ തീരുമാനമെടുക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ജി.വി.ജി.കൃഷ്ണമൂര്‍ത്തി അറിയിച്ചു.
എല്ലാ മണ്ഡലങ്ങളിലും വോട്ടിംഗ്യന്ത്രം ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡിസംബര്‍ 27 ബുധനാഴ്ച കൊല്ലത്ത് വാര്‍ത്താ ലേഖകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിനു പുറത്തു താമസിക്കുന്നവര്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാനെത്തുമ്പോള്‍ അവരെ തിരിച്ചറിയല്‍ കാര്‍ഡില്ലെങ്കിലും വോട്ട് ചെയ്യാനനുവദിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications