കോട്ടയത്ത് വീണ്ടും ഭൂചലനം
കോട്ടയം: കോട്ടയം ജില്ലയില്‍ ഡിസംബര്‍ 26 ചൊവാഴ്ചവീണ്ടും ഭൂചലനം അനുഭവപ്പെട്ടു. ഡിസംബര്‍ 12നു ശേഷം കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ ഭൂമികുലുക്കമുണ്ടായതിനു ശേഷം ഇത് നാലാം തവണയാണ് കോട്ടയത്ത് വീണ്ടും ഭൂചലനം അനുഭവപ്പെടുന്നത്.
ഈരാറ്റുപേട്ട, പൂഞ്ഞാര്‍, പെരിങ്ങളം, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം തുടങ്ങിയ പ്രദേശങ്ങളിലാണ് ഭൂചലനമുണ്ടായത്. ഭൂചനത്തിനൊപ്പം വലിയ മുഴക്കവും കേള്‍ക്കാനുണ്ടായിരുന്നു. ഭീതി പൂണ്ട് ജനങ്ങള്‍ കെട്ടിടങ്ങളില്‍ നിന്നും ഓടി പുറത്തേക്കിറങ്ങി.
മൂന്നു തവണയാണ് ഭൂചലനമുണ്ടായത്. വൈകുന്നേരം 7.05ന് അനുഭവപ്പെട്ട ആദ്യത്തെ ഭൂചലനത്തിന് ശേഷം 7.10നും 7.15നും വീണ്ടും ഭൂചലനം അനുഭവപ്പെട്ടു.












Click it and Unblock the Notifications