ശബരിമലയിലെ അപകടം: സര്‍ക്കാര്‍ അന്വേഷിക്കും
ശബരിമല: ശബരിമലയിലുണ്ടായ അപകടത്തെ കുറിച്ച് സര്‍ക്കാര്‍തല അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി ഇ.കെ.നായനാര്‍ അറിയിച്ചു.
സുരക്ഷാസംവിധാനങ്ങളില്‍ വീഴ്ചയുണ്ടോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയില്‍ കൂടുതല്‍ മുന്‍കരുതലെടുക്കും.
ഡിസംബര്‍ 27 ബുധനാഴ്ച കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന അപകടത്തില്‍ പെട്ടവരെ സന്ദര്‍ശിച്ചതിനു ശേഷം വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അപകടത്തില്‍ പെട്ടവര്‍ക്ക് ദേവസ്വം ബോര്‍ഡ് ധനസഹായം നല്‍കുമെന്ന് ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ധനസഹായം നല്‍കുന്നതിനെ കുറിച്ച് ആലോചിക്കും- മുഖ്യമന്ത്രി പറഞ്ഞു.
16 പേരാണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ എട്ടുപേര്‍ തമിഴ്നാട്ടുകാരാണ്.












Click it and Unblock the Notifications